കുഞ്ഞിനെ മാറി നൽകിയതായി പരാതി, ആദ്യം നഴ്‌സ് പറഞ്ഞത് ആണ്‍കുട്ടിയാണെന്ന്, പ്രസവിച്ച് പത്തുമിനിറ്റ് കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു, മാതൃശിശുസംരക്ഷണ കേന്ദ്രം കുഞ്ഞിനെ മാറി നൽകിയതായി ദമ്പതികളുടെ പരാതി...!

കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ കുഞ്ഞിനെ മാറിനല്‍കിയതായി പരാതി.വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയത്. ജൂണ്‍ ആറിന് രാവിലെ 10.15ന് ആണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. അമ്മയോടും കുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആണ്‍കുട്ടിയാണെന്നായിരുന്നു.
പ്രസവിച്ച് പത്തുമിനിറ്റ് കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ രേഖകളിലുള്ളതെന്നും കുഞ്ഞിന്റെ അച്ഛന്‍ പറഞ്ഞു.
കുഞ്ഞിനെ മാറിപ്പോയതാണെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി വേണമെന്നും യഥാര്‍ഥ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ശാസ്ത്രീയപരിശോധനകള്‍ നടത്തണമെന്നും ദമ്പതിമാര്‍ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി.കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയില്‍നിന്ന് മാറ്റിയത്.ഇതിനെപ്പറ്റി പിന്നീട് ചോദിച്ചപ്പോള്‍ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയില്‍നിന്ന് മാറ്റിയതെന്നും ചികിതത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്‌തതെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
കുഞ്ഞിന്റെ ആദ്യമാസം മുതല്‍ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്‌കാനിങ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്‌ടര്‍മാര്‍ ആരുംതന്നെ ശാരീരിക പ്രശ്‌നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല.കുഞ്ഞിന്റെ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഡോക്‌ടര്‍മാര്‍ പറഞ്ഞ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയതാണ്.
എന്നാൽ കേസെടുക്കണമെങ്കില്‍ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മെഡിക്കല്‍ കോളേജ് പോലീസ് അധികൃതര്‍ പറഞ്ഞു. പരിശോധനാഫലം വന്നശേഷംമാത്രമേ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പോലീസ്. കുഞ്ഞ് മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടന്‍ പ്രാഥമികാന്വേഷണം നടത്തിയെന്നുമാണ് മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാര്‍ വ്യക്തമാക്കിയത്. കോടതിയോ പോലീസോ നിര്‍ദ്ദേശിക്കാതെ ഡിഎന്‍എ പരിശോധന നടത്താന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha























