എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും കേരളം മാറില്ല; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; എട്ടിന്റെ പണി കൊടുത്ത് അധികൃതര്‍..

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും കേരളത്തിലെ ഒരു വിഭാഗത്തിന് ഇപ്പോഴും നാലാം നൂറ്റാണ്ടില്‍ നിന്ന് ബസ് കിട്ടിയിട്ടില്ല. അതിന് ഏറ്റവും അടുത്ത ഉദാഹരണമാണ്. കോഴിക്കോട് നടന്നിരിക്കുന്നത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചയക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമം ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ തടയുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ കടലുണ്ടി ചാലിയം ജങ്ഷന്‍ ഫാറൂഖ് പള്ളി പ്രദേശത്താണ് ഈ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് നിയമപരമായി തെറ്റാണെന്ന് അറിഞ്ഞിട്ടാണ് മാതാപിതാക്കള്‍ ഇപ്പോഴും ഈ കടുംകൈ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഒരു ബാധ്യതയാണെന്ന് ചിന്തിക്കുന്ന സമൂഹത്തിന്റെ മറ്റൊരു മുഖമാണ് ഇത്. ഇത്തരത്തിലുള്ള വിവാഹങ്ങള്‍ വരുത്തിവെക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് വീട്ടുകാര്‍ ചിന്തിക്കുന്നില്ല എന്നതാണ് സത്യം.
മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ശൈശവ വിഹാങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരവസ്ഥ അനുഭവിക്കേണ്ടി വന്നത്. എന്നാല്‍ കുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംഭവ സ്തലത്ത് എത്തുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. പിന്നീട് കോടതിയെ സമീപിച്ച് വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വീട്ടുകാരെ കാണിച്ച് വിവാഹം മുടക്കുകയും ചെയ്തു. ഇന്നായിരുന്നു കല്യാണം നടക്കേണ്ടിയിരുന്നത്.
ശൈശവ വിവാഹത്തില്‍ നിന്ന് രക്ഷിച്ച കുട്ടിയെ പിന്നീട് കൗണ്‍സിലിംഗിനായി കുട്ടിയെ ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ , ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ഓഫിസര്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ബേപ്പൂര്‍ പോലീസ്, ജുവനൈല്‍ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് നിയമപരമായി തെറ്റാണ്. മാത്രമല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ഈ പ്രദേശത്ത് അരങ്ങേറാനുള്ള സാധ്യതയുണ്ട്.. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ചൈല്‍ഡ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നാണ് ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
മാത്രമല്ല ഇങ്ങനെ ശൈശവ വിഹാങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























