'അഗ്നിപഥ് രാജ്യത്തിന് "അബദ്ധപഥ്" ആകും. രാഹുൽ ഗാന്ധി പറഞ്ഞ പോലെ സാമ്പത്തിക ഭദ്രതയെ തകർത്ത നോട്ട് നിരോധനം, വ്യാപാരികളെ വഞ്ചിച്ച ജിഎസ്ടി, കർഷകർക്ക് വേണ്ടാത്ത കാർഷിക നിയമങ്ങൾ, ഇപ്പോൾ യുവതയെ നിഷേധിക്കുന്ന അഗ്നിപഥിലൂടെ മോദി രാജ്യ സുരക്ഷയെയും വെല്ലുവിളിക്കുകയാണ്...' അഗ്നിപഥിനെ വിമർശിച്ച് ഷാഫി പറമ്പിൽ എം,എൽ.എ

സായുധ സേനയിലേക്ക് യൂവാക്കളെ ആകർഷിക്കാനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയാണ് ഇപ്പോൾ. പലയിടത്തും പ്രതിഷേധക്കാർ അക്രമാസക്തരാവുകയും ട്രെയിൻ അടക്കമുള്ള തീവച്ച് നശിപ്പിക്കുകയും ചെയ‌്തു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്.
ഇപ്പോഴിതാ അഗ്നിപഥ് പദ്ധതിയെ നിഷിദ്ധമായി വിമർശിച്ച് എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. അഗ്നിപഥ് രാജ്യത്തിന് "അബദ്ധപഥ്" ആകും എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അഗ്നിപഥ് രാജ്യത്തിന് "അബദ്ധപഥ്" ആകും.
രാഹുൽ ഗാന്ധി പറഞ്ഞ പോലെ സാമ്പത്തിക ഭദ്രതയെ തകർത്ത നോട്ട് നിരോധനം, വ്യാപാരികളെ വഞ്ചിച്ച ജിഎസ്ടി, കർഷകർക്ക് വേണ്ടാത്ത കാർഷിക നിയമങ്ങൾ, ഇപ്പോൾ യുവതയെ നിഷേധിക്കുന്ന അഗ്നിപഥിലൂടെ മോദി രാജ്യ സുരക്ഷയെയും വെല്ലുവിളിക്കുകയാണ്.
മുൻ സൈനിക മേധാവിമാർ ഉൾപ്പടെ പറയുന്നത് ഇത് രാജ്യതിന്റെ സൈനിക ശേഷിക്ക് വലിയ ഭീഷണിയാകും എന്നാണ്. 4 വർഷം കൊണ്ട് വന്നു പോകാൻ സൈന്യം പിക്നിക്ക് കേന്ദ്രമല്ല എന്നും അവർ വാദിക്കുന്നു.
മാത്രമല്ല രാജ്യസേവനത്തിനും തൊഴിലിനും ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം റാങ്കുമില്ല, പെൻഷനുമില്ല. രണ്ടുവർഷത്തേക്ക് നേരിട്ടുള്ള നിയമനവുമില്ല. നാലുവർഷത്തെ സൈനികസേവനത്തിനുശേഷം സ്ഥിരമായുള്ള ഭാവിയുമില്ലാത്ത അവസ്ഥായാണ് നേരിടേണ്ടി വരുന്നത് .
ഒരു വർഷം രണ്ട് കോടി തൊഴിലവസരം സൃഷ്‌ടിക്കുമെന്ന് പറഞ്ഞ് 8 വർഷം മുൻപ് അധികാരത്തിൽ നരേന്ദ്ര മോദി രാജ്യത്തെ നയിച്ചത് 45 വർഷത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലെക്കാണ്. രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
https://www.facebook.com/Malayalivartha























