കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്നുമുതല്‍; ഖജനാവ് മാത്രം ശരണം; വിതരണത്തിനായുള്ള ശമ്പളം കണ്ടെത്തുന്നത് ഇങ്ങനെ; അപ്പോഴും യൂണിയനുകള്‍ എതിര് തന്നെ

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിക്ക് വിരാമമാകുന്നു എന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജീവനക്കാര്‍ക്കുള്ള ശമ്പളം ഇന്ന് മുതല്‍ നല്‍കി തുടങ്ങും. ആദ്യം നല്‍കുന്നത് മെയ് മാസത്തെ ശമ്പളമാണ്. ഇതിന് ശേഷം ഘട്ടം ഘട്ടമായി ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടികള്‍ എന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി 35 കോടി രൂപ കൂടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല തൊഴിലാളി സംഘടനകളും പ്രതിഷേധത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്. നിലവില്‍ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി കാരണം ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം എല്ലാ മാസവും അഞ്ചിന് മുന്‍പ് നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ നേതാക്കള്‍ റിലേ നിരാഹാര സമരവും തുടങ്ങിയിരുന്നു. ശമ്പളം നല്‍കുന്നതിന് പുറമെ സ്വിഫ്റ്റ് കമ്പനി പിന്‍വലിക്കുക, ശമ്പള കരാര്‍ പൂര്‍ണമായി നടപ്പാക്കുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങളും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും ഈ പ്രതിഷേധ സമരങ്ങള്‍ക്ക് ഫലം കണ്ടു എന്നാണ് ഈ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതല്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ മാനേജ്‌മെന്റിനെ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഘട്ടം ഘട്ടമായി ശമ്പളം നല്‍കുന്നതിനോട് യൂണിയനുകള്‍ക്ക് യോചിക്കാനാകുന്നില്ല എന്നും മാനേജ്‌മെന്റിന്റെ ഈ തീരുമാനത്തിനെതിരെ യൂണിയനുകള്‍ രംഗത്ത് വരുകയും ചെയ്‌തെന്നുള്ള വാര്‍ത്തകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിലും ഈ നിലയിലാണ് ശമ്പളം കിട്ടിയത്. ഇതുകൊണ്ട് കാര്യമില്ലെന്നാണ് യൂണിയന്‍ നേതാക്കളുടെ നിലപാട്.
കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ കൈയ്യില്‍ പണമില്ലെന്നും സര്‍ക്കാരില്‍ നിന്ന് പണം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നുമാണ് മാനേജ്‌മെന്റ് കോടതിയെ അറിയിച്ചത്. നിലവില്‍ ഓവര്‍ഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് ശമ്പളം നല്‍കാനാവില്ലെന്ന് നേരത്തെയും മാനേജ്‌മെന്റ് സര്‍ക്കാരിനെ അറിഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിനോട് ഇതുവരെയും മാനേജ്‌മെന്റ് സഹായം ചോദിച്ചിട്ടില്ലെന്നാണ് യൂണിയനുകള്‍ നേരത്തെ ആരോപിച്ചിരുന്നത്. 183.49 കോടി ടിക്കറ്റ് വരുമാനം ഉള്‍പ്പെടെ 192.67 കോടിയാണ് കഴിഞ്ഞ മാസത്തെ കെഎസ്ആര്‍സിയുടെ ആകെ വരുമാനം. ഡീസല്‍ ചെലവ് 92.21 കോടിയും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സഹായമില്ലാതെ ഈ മാസവും ശമ്പളം കൊടുക്കുക അസാധ്യമാണ്. ആയതിനാലാണ് ഇപ്പോള്‍ മാനേജ്‌മെന്റ് സര്‍ക്കാരിന്റെ സഹായം തേടിയത് എന്നാണ് വിവരം.
ശമ്പളകാര്യത്തില്‍ അവസാനം ഒരു തീരുമാനമായെങ്കിലും കെഎസ്ആര്‍ടിസിയില്‍ ജോലിക്കാരായിരുന്നവരുടെ ആശ്രിതരുടെ നിയമനം ഇപ്പോഴും അവതാളത്തിലാണ്. ആശ്രിത നിയമനം സര്‍ക്കാര്‍ മരവിപ്പിച്ചതോടെ ഏകദേശം 300ഓളം കുടുംബങ്ങളാണ് കഷ്ടത്തിലായിരിക്കുന്നത്.
സര്‍വീസിലിരിക്കെ ഒരാള്‍ മരിച്ചാല്‍ അയാളുടെ ആശ്രിതര്‍ക്ക് ആറ് മാസത്തിനകം ജോലി നല്‍കണം എന്നതാണ് നിയമം.. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമന പദ്ധതിയുമുണ്ട്. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല എന്ന ഞെട്ടിക്കുന്ന സത്യമാണ് ഇപ്പോള്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. അതായത്, കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഇപ്രകാരമുള്ള നിയമനങ്ങള്‍ നടക്കുന്നില്ല. ഇതോടെ സര്‍വീസിലിരിക്കെ മരിച്ച 300 ഓളം ജീവനക്കാരുടെ കുടുംബങ്ങള്‍ ഇരുട്ടിലായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്തായാലും ആശ്രിത നിയമനത്തിലും ഉടന്‍ തീരുമാനം എടുക്കുമെന്നാണ് ഗതാഗത മന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. ശമ്പള കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനമുണ്ടായതുപോലെ ആശ്രിത നിയമനത്തിലും അനുകൂലമായ തീരുമാനം വരുമെന്നാണ് ആശ്രിത നിയമനത്തിന് കാത്തിരിക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha























