പ്രക്ഷോഭകര്‍ തീവണ്ടി എന്‍ജിനുകളും കോച്ചുകളും തീവച്ച് നശിപ്പിച്ചു; സെക്കന്തരാബാദില്‍ റെയില്‍വെ പോലീസിന്റെ വെടിവയ്പ്പിൽ ഒരാള്‍ മരിച്ചു; 'അഗ്നിപഥിൽ' ആളിക്കത്തി രാജ്യം

കേന്ദ്ര സര്‍ക്കാർ പദ്ധതി അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മൂന്നാം ദിവസവും സമരം തുടരുന്ന സാഹചര്യമാണുള്ളത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേൽക്കുകയുണ്ടായി. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചിരുന്നു.
ഇതോടെ പോലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. വാറങ്കല്‍ സ്വദേശിയായ ദാമോറാണ്കൊല്ലപ്പെട്ടിരിക്കുന്നത്. റെയില്‍വെ പോലീസ് നടത്തിയ വെടിവെപ്പിലാണ് യുവാവ് മരിച്ചത്. പ്രക്ഷോഭകര്‍ തീവണ്ടി എന്‍ജിനുകളും കോച്ചുകളും തീവച്ച് നശിപ്പിച്ചു. ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എ.കെ ഗുപ്ത സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.
റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് സെക്കന്തരാബാദില്‍ മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെടുന്ന സാഹചര്യമുണ്ടായി. 350 ലേറെവരുന്ന പ്രതിഷേധക്കാർ വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയിരുന്നു.എന്നാൽ ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം .
https://www.facebook.com/Malayalivartha























