വില്ലനായി വീണ്ടും ഇരുമ്പു തോട്ടി...! പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്‌ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം..

ഇടുക്കിയിൽ ഇരുമ്പു തോട്ടി ഇലക്‌ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തൊടുപുഴ വഴിത്തല പീടികതടത്തില്‍ എബിന്‍ വില്‍സണ്‍ (23) ആണ് അപകടത്തിൽ മരിച്ചത്. ഹര്‍ത്താല്‍ ദിനമായിരുന്ന ഇന്നലെ വീട്ടിലെ പുരയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇരുമ്പ് തോട്ടി ഇലക്‌ട്രിക് ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു എബിന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അതേസമയം, രണ്ടാഴ്ചയ്ക്കിടെ ഇത്തരത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വെൽഡിംഗ് വർക്ക് ഷോപ്പുടമയായ മധ്യവയസ്കൻ മരണപ്പെട്ടിരുന്നു. വൈക്കം പള്ളിപ്രത്തുശേരി മണ്ണത്താനം മുണ്ടുമാഴത്ത് പുരുഷോത്തമൻ നായർ (62) ആണ് മരിച്ചത്.
കൂടാതെ ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങ പറിക്കുന്നതിനിടയിൽ അച്ഛനും മകനും മരിച്ചിരുന്നു. 11 കേ.വി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു അപകടം. വിഴിഞ്ഞം ചൊവ്വര സോമതീരം റിസോർട്ടിന് സമീപത്തായിരുന്നു അപകടം.
പുതുവൽ പുത്തൻ വീട്ടിൽ അപ്പുകുട്ടൻ(65), മകൻ റെനിൽ (36) എന്നിവരാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങ പറികുന്നതിനിടെ സമീപത്ത് കൂടി പോകുന്ന വൈദ്യുതി ലൈനിൽ തോട്ടി തട്ടുകയായിരുന്നു. വൈദ്യുതി ആഘാതത്തിൽ ഇരുവരും തൽക്ഷണം മരണപ്പെട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha























