എച്ചിലിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു; ലോക കേരള സഭയെ കരയിച്ച് എലിസബത്ത് ജോസഫ്; എല്ലാ പ്രവാസികളുടേയും ശബ്ദമാണ് ലോക കേരള സഭയെന്ന് ഉറക്കെ പ്രഖ്യാപിച്ച് എലിസബത്ത് ജോസഫിന്റെ തീപ്പൊരി പ്രസംഗം

ഒമാനിൽ വീട്ടുജോലി ചെയ്യുന്ന മലയാളി വനിത എലിസബത്ത് ജോസഫിന്റെ ജീവിതം വളരെയധികം വിഷമമുണ്ടാക്കുന്നതാണ്. ലോക കേരള സഭയിൽ കണ്ണീർ കാഴ്ചയായി മാറിയിരിക്കുകയാണ് ഈ വീട്ടമ്മ. എച്ചിലിൽ നിന്ന് ഭക്ഷണം കഴിക്കേണ്ടി വന്നു ഈ വീട്ടമ്മയ്ക്ക്. എലിസബത്തിന്‍റെ ജീവിത കഥ വളരെയധികം വേദനയോടല്ലാതെ കേട്ടിരിക്കാൻ സാധിക്കില്ല.
30 ആം വയസിൽ ഖത്തറിൽ തുടങ്ങിയ പ്രവാസ ജീവിതം ഇപ്പോഴും തുടരുകയാണ്. എലിസബത്തിനെ മന്ത്രി വീണാ ജോർജ്ജ് സന്ദർശിച്ചിരുന്നു.ലോക കേരള സഭയെ സമ്പന്നരുടെ കൂട്ടായ്മയെന്നാണ് അറിയപ്പെടുന്നത്. ഈ വിമർശനങ്ങൾക്കിടയിലാണ് എല്ലാ പ്രവാസികളുടേയും ശബ്ദമാണ് ലോക കേരള സഭയെന്ന് ഉറക്കെ പ്രഖ്യാപിച്ച് എലിസബത്ത് ജോസഫ് അവിടേക്ക് അവതരിച്ചത്. പത്ത് മിനിറ്റുള്ള പ്രസംഗം അവർ നടത്തി.
ജീവിതാനുഭവങ്ങൾ വിവരിച്ചപ്പോൾ പ്രവാസികളും ജനപ്രതിനിധികളും ശ്വാസമടക്കി പിടിച്ചാണ് കേട്ടത്. കഴിഞ്ഞ 31 വർഷമായി വിദേശത്ത് വീട്ടുജോലി ചെയ്യുകയാണ് എലിസബത്ത് ജോസഫ്. എട്ടാം വയസ്സിൽ ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ തുടങ്ങി. 18ആം വയസ്സിലാണ് എലിസബത്ത് ജോസഫ് കല്യാണം കഴിഞ്ഞത്. രണ്ട് മക്കളുടെ കല്യാണം ഇവർ നടത്തി. ആറ് മാസം മുന്നേ ഭർത്താവ് മരിച്ചു.
https://www.facebook.com/Malayalivartha






















