പിണറായി രാജി വെയ്ക്കണം.. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മുന്നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചെത്തി; പ്രവര്‍ത്തകരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷം; സാധാരണയിലും അധികം ഫോഴ്‌സില്‍ ജലപീരങ്കി പ്രയോഗം..

സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ തടഞ്ഞെങ്കിലും അവര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പിയെറിയുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്തു. ഇത് പ്രതിഷേധത്തിന് ആക്കം കൂട്ടി..
മാത്രമല്ല പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകുകയാണ് ചെയ്തത്. കൂടാതെ മാര്‍ച്ചിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതോടെ പോലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. കൂടാതെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
മുന്നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇത്രയും അധികം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് പോലീസിനെ പ്രകേപിപ്പിച്ചത്. നോര്‍ത്ത് ഗേറ്റിനോടു ചേര്‍ന്ന വശത്തുകൂടി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് അകത്തു കടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി അടക്കമുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചത്.
സാധാരണയിലും അധികം ഫോഴ്‌സിലാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പിരിഞ്ഞ് പോകാതിരുന്നതോടെയാണ് ഗ്രനേഡ് പ്രയോഗിച്ചത്. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് കാലിന് പരിക്കുപറ്റിയിട്ടുമുണ്ട്.
അതേസമയം മാര്‍ച്ചിനെ തുടങ്ങിയപ്പോള്‍ തന്നെ പ്രതിരോധിക്കാന്‍ വേണ്ടി പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് സജ്ജരായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിരുന്നു. മാത്രമല്ല മാര്‍ച്ച് നടത്തുമ്പോളും പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ അപ്പോഴെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ അനുനയിപ്പിക്കുകയാണ് ഉണ്ടായത്. ഇതിന് ശേഷമാണ് നോര്‍ത്ത് ഗേറ്റിനോട് ചേര്‍ന്ന വശത്ത് കൂടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha
























