മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരി, വിവാദ പ്രവാസി വനിത!! ലോക കേരളസഭയില്‍ പ്രത്യക്ഷപ്പെട്ട് അനിത പുല്ലയില്‍; ഓടിച്ചുവിട്ട് വാച്ച് ആന്‍ഡ് വാര്‍ഡ്..

ലോക കേരളസഭ സമാപനത്തിനിടെ അപ്രതീക്ഷിതമായി പ്രവാസി അനിത പുല്ലയിലും എത്തിയത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരക്കുകയാണ്.. എന്നാല്‍ നിയമസഭ സമുച്ചയത്തിലെ സഭ ടി.വിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കുകയും ചെയ്തു. ലോക കേരളസഭയുടെ ഔദ്യോഗിക അതിഥിപ്പട്ടികയില്‍ അനിതയുടെ പേര് ഇല്ലെന്ന് നോര്‍ക്ക വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
വിവാദ പ്രവാസി വനിത അനിത പുല്ലയില്‍ എത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നിയമസഭാ സമുച്ചയത്തില്‍ നിന്നും വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ ഇവരെ പുറത്തേക്കിയത്. നിയമസഭാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സഭാ ടിവിയുടെ ഓഫീസിലാണ് അനിത പുല്ലയില്‍ ഉണ്ടായിരുന്നത്.
അതേസമയം ഇന്നലെ മുതല്‍ അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. നിയമസഭയ്ക്ക് അകത്തെ ശങ്കരന്‍ നാരായണന്‍ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയില്‍ ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികള്‍ക്കും പ്രതിനിധികള്‍ക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നില്‍ നിന്നിരുന്നു. ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയില്‍ സന്ദര്‍ശകയായി മാത്രമാണ് ലോകകേരള സഭയ്ക്ക് വന്നതെന്നും അനിത പുല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് അനൌദ്യോഗികമായി പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ രണ്ട് ലോക കേരളസഭയിലും പ്രവാസികളുടെ പ്രതിനിധിയായി അനിത പങ്കെടുത്തിരുന്നുവെങ്കിലും ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കുകയായിരുന്നു. ഈ സാഹചര്യത്തിലും സഭയുടെ വേദിയില്‍ സജീവമായിഅനിത പങ്കെടുത്തുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അനിത പുല്ലയില്‍ എന്ന പ്രവാസി വനിത കേരളത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത് പുരാവസ്തുസാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന നിലയിലാണ്.. എന്നാല്‍ തിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി നിഷേധിക്കുകയാണ് ചെയ്തത്. മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോന്‍സണെ സംശയിക്കാന്‍ തുടങ്ങിയതെന്നുമാണ് അനിത പുല്ലയില്‍ പറഞ്ഞത്. മോന്‍സണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടലാണെന്നും അനിത പുല്ലയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തൃശൂര്‍ സ്വദേശിനിയായ അനിത പുല്ലയില്‍ ഇറ്റലിക്കാരനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷമായി അവര്‍ റോമിലാണ് താമസം. മാത്രമല്ല റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ് അനിത പുല്ലയില്‍.
എന്തായാലും ലോക കേരളസഭയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നുമാണ് അനിത പുല്ലയില്‍ പറഞ്ഞത് എന്നാണ് വിവരം.
https://www.facebook.com/Malayalivartha
























