ഒരു കോടി തന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചു! സുഹൃത്തുക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു; വിജയ് ബാബുവിനെ വെട്ടിലാക്കി യുവനടിയുടെ വെളിപ്പെടുത്തല്‍.. നടന് കുരുക്ക് മുറുകുന്നു..

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും അതിജീവിത രംഗത്ത്. പീഡനക്കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു പണം വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. സുഹൃത്തുവഴി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവനടി വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം നീതി കിട്ടുന്നതുവരെ താന്‍ വിജയ്ബാബുവിനെതിരെ പോരാടുമെന്നും യുവതി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
തനിക്ക് വേണമെങ്കില്‍ ആ ഒരു കോടി വാങ്ങി സുഖമായി ജീവിക്കാമായിരുന്നു. എന്നാല്‍ അതല്ല ശരി. നീതി കിട്ടുന്നതുവരെ പോരാടും ഇങ്ങനെയാണ് നടി വ്യക്തമാക്കിയത്.. പരാതി നല്‍കിയ സമയത്തായിരുന്നു അത് പിന്‍വലിക്കണമെന്ന് ഒരു ദൂതനെ അയച്ച് വിജയ് ബാബു യുവതിയോട് ആവശ്യപ്പെട്ടത്.
കൂടാതെ നടി മറ്റൊരു ആശങ്ക കൂടി പങ്കുവെച്ചിട്ടുണ്ട്. അതായത്, തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും സമാനമായ രീതിയില്‍ പണം നല്‍കിയിരിക്കും എന്നാണ് യുവതി ചൂണ്ടിക്കാട്ടിയത്. മാത്രമല്ല തനിക്ക് ഇനി എത്ര കോടി രൂപ വാഗ്ദാനം ചെയ്താലും പരാതിയില്‍ നിന്നും പിന്മാറില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും യുവതി പറഞ്ഞു.
യുവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്..
അതിഭീകരമായ മാനസിക സംഘര്‍ഷത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. പരാതി നല്‍കുന്ന സമയത്ത് പേര് പുറത്തുവരുമെന്ന് വക്കീല്‍ പറഞ്ഞിരുന്നു. അത് താങ്ങാന്‍ മനസ്സിനെ പാകപ്പെടുത്തണമെന്നും അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിജയ് ബാബു മാന്യനായി നടക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാരണം അയാള്‍ അധികാരവും പണവും ഉപയോഗിച്ചാണ് വേട്ടയാടുന്നത്. ഇക്കാരണത്താലാണ് പരാതിയുമായി രംഗത്തുവരാന്‍ തീരുമാനിച്ചത്. എന്റെ ഇതേ അവസ്ഥ മറ്റുള്ളവര്‍ക്കും വരാം. ഇതും പരാതിയുമായി മുന്നോട്ടുവരാന്‍ എന്നെ പ്രേരിപ്പിച്ചു. എന്റെ സിനിമയിലെ ഭാവി നശിപ്പിക്കാന്‍ വിജയ് ബാബു ശ്രമിച്ചിരുന്നു. എനിക്ക് വന്ന അവസരം സംവിധായകനെ വിളിച്ച് മുടക്കി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശക്തമായ ശ്രമമാണ് നടന്‍ നടത്തുന്നത്. അമ്മ സംഘടനയില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി പ്രമുഖര്‍ വിജയ് ബാബുവിനെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. അവര്‍ക്കും പണം ലഭിച്ചിരിക്കാനാണ് സാധ്യത. ഇങ്ങനെയാണ് യുവനടി പ്രതികരിച്ചത്.
ഏപ്രില്‍ 22നാണ് നടി പീഡന പരാതി നല്‍കിയത്. മാര്‍ച്ച് 16 ന് ദി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു, നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബു ലൈവില്‍ അന്ന് ആരോപിക്കുകയും ചെയ്തു.
തുടര്‍ന്ന് ഗോവ വഴി വിജയ് ബാബു വിദേശത്തേക്ക് കടക്കുകയായിരുന്നു. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ജോ!ര്‍ജിയയിലേക്കും വിജയ് ബാബു കടന്നിരുന്നു. പിന്നീട് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് നീക്കം സജീവമാക്കി. പിന്നാലെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കിയതോടെയാണ് ദുബായിയില്‍ തിരിച്ചെത്തിയ ശേഷം കേരളത്തിലെത്തിയത്.
അതേസമയം ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെതെന്നും ബ്ലാക്ക്‌മെയിലിന്റെ ഭാഗമായുള്ള പരാതിയണെന്നാണ് വിജയ് ബാബുവിന്റെ വാദിക്കുന്നത്. മാത്രമല്ല സിനിമയില്‍ അവസരം നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
പരാതി നല്‍കിയതിന് ശേഷം ആദ്യമായാണ് പരാതിക്കാരി മാധ്യങ്ങളോട് പ്രതികരിക്കുന്നത്. എന്തായാലും പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകും എന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha


























