കാക്കിയും നീണ്ടതാടിയും!! അഷറഫിനെ കണ്ട് സഖാക്കള്‍ക്ക് ചൊറിഞ്ഞുകയറി.. മൂവാറ്റുപുഴയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ താടിയെചൊല്ലി ഭരണ പ്രതിപക്ഷ ബഹളം; ഒടുവില്‍ സംഭവിച്ചത്...

കേരളത്തില്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു ഭാഗത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വസ്ത്രത്തേയും താടിയോയും ചൊല്ലിയും വര്‍ഗീയത പരത്താനുള്ള ശ്രമത്തിലാണ് ചിലര്‍. മൂവാറ്റുപുഴയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ താടിയെചൊല്ലിയുള്ള വിവാദമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് യൂണിഫോം ധരിച്ച് നീണ്ട താടിയുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയവഴി പരന്നത്. 'താലിബാന്‍ താടിവെച്ച കേരള പൊലിസ്' എന്ന ക്യാപ്ഷനോടെയായിരുന്നു അഷറഫിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ക്ക് ചൂടുപിടിച്ചത്. മാത്രമല്ല സിപിഎം നേതാക്കള്‍ രംഗത്ത് എത്തുകയും നഗരസഭാ കൗണ്‍സിലില്‍ ഉന്തും തള്ളും വരെയുണ്ടായി.
കൂടാതെ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയത് അപമാനമാണെന്ന് സി.പി.എം കൗണ്‍സിലറായ ജാഫര്‍ സാദിഖ് അഭിപ്രായപ്പെട്ടു. താടി നീട്ടി വളര്‍ത്തി നടക്കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ആവശ്യമുയര്‍ത്തി. എന്നാല്‍ ഇതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ രംഗം വളഷാവുകയായിരുന്നു.
അതേസമയം ഇത്തരത്തില്‍ മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ഇതാദ്യത്തെ സംഭവമല്ല. കഴിഞ്ഞയിടക്ക് കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയും ചിലര്‍ക്ക് ഹലിളകിയതായുള്ള വാര്‍ത്തകളും നമ്മള്‍ കണ്ടിരുന്നു. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണ രാജും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മതചിഹ്നങ്ങളും വേഷവും ധരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിച്ചുവെന്ന് തെറ്റിദ്ധാരണ പരത്തുന്ന ഫോട്ടോയാണ് ഇദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നത്. കൂടാതെ 'ഹൂറികളെ തേടിയുള്ള തീര്‍ത്ഥ യാത്ര. കൊണ്ടോട്ടിയില്‍ നിന്നും കാബൂളിലേക്ക് പിണറായി സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക സര്‍വീസ്. ആട് മേക്കാന്‍ താല്പര്യം ഉള്ള ആര്‍ക്കും കേറാം. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം പ്രമാണിച്ചു പ്രവേശനം സൗജന്യം'. എന്ന തലക്കെട്ടോടെയെയായിരുന്നു അഡ്വ. കൃഷ്ണ രാജ് ഫോട്ടോ പങ്കുവച്ചത്.
എന്നാല്‍ സംഭവത്തിന് ശേഷം കെഎസ്ആര്‍ടിസി നേരിട്ട് വിശദീകരണവുമായി രംഗത്തെത്തുകയാണ് ഉണ്ടായത്, ചിത്രത്തില്‍ കാണുന്ന ഡ്രൈവര്‍ മവേലിക്കര ഡിപ്പോയില്‍ ജോലി ചെയ്യുന്നയാളാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡ്രൈവര്‍മാരുടെ യൂണിഫോമായ ആകാശനീല ഷര്‍ട്ടും കടുംനീല പാന്റുമാണ് അദ്ദേഹം ധരിച്ചിരുന്നതെന്നും കെഎസ്ആര്‍ടിസി മാവേരിക്കര ഡിപ്പോയിലെ അധികൃതര്‍ പറഞ്ഞിരുന്നു. ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം നടത്തി സത്യാവസ്ഥ വെളിപ്പെടുത്തി.
ഷര്‍ട്ടില്‍ അഴുക്ക് പറ്റാതിരിക്കാനാണ് തോര്‍ത്ത് മുണ്ട് മുകളില്‍ വെച്ചതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. പ്രചരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതക്കുറവ് കൊണ്ടോ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ നിറം മങ്ങിയത് കൊണ്ടോ അത് വെള്ള നിറംപോലെ തോന്നും. ഫുള്‍ സ്ലീവ് ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കൂടാതെ കാലിനു മുകളിലായി ഒരു തോര്‍ത്തും വിരിച്ചിരുന്നു. ഇക്കാരണങ്ങളാകാം തെറ്റിദ്ധാരണ പരത്തിയതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വിശദമാക്കി.
അതിന് പിന്നാലെയാണ് ഇപ്പോള്‍ മൂവാറ്റുപുഴയിലെ ഉദ്യോഗസ്ഥനെതിരെയും സോഷ്യല്‍മീഡിയ കടന്നാക്രമണം അരങ്ങേറുന്നത്. താടി നീട്ടി വളര്‍ത്തുന്നത് നിയമപ്രകാരം തെറ്റല്ലെന്നാണ് അഷറഫിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. മാത്രമല്ല നിയമത്തിന്റെ കണ്ണില്‍ അദ്ദേഹത്തിന്റെ താടി തെറ്റല്ലെങ്കില്‍ എന്തിനാണ് അഷ്‌റഫിനെ അധിക്ഷേപിക്കുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നു. മൂവാറ്റുപുഴയില്‍ ആരോഗ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനക്കിടെയാണ് കാക്കിയണിഞ്ഞ് താടി നീട്ടിയ ദൃശ്യംപകര്‍ത്തിയത്. ഈ ചിത്രമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്കും കയ്യാങ്കളിക്കും കാരണമായത്.
https://www.facebook.com/Malayalivartha


























