അഗ്നിയായി അഗ്നിപഥ്... രാഹുല്‍ഗാന്ധിയെ ഇഡി പൊക്കിയെടുത്തപ്പോള്‍ ഇത്രയും പ്രതിഷേധം ഉണ്ടായില്ല; രാജ്യത്ത് ഇത്രയേറെ ഓളമുണ്ടാക്കിയ അഗ്നിപഥ് പ്രതിഷേധത്തിന് പിന്നില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകാരത്രെ; ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിപ്പുകാര്‍ അറസ്റ്റില്‍; അഗ്‌നിപഥിനെ പിന്തുണച്ച് കങ്കണ

കോണ്‍ഗ്രസിന്റെ എല്ലാമെല്ലാമായ രാഹുല്‍ ഗാന്ധിയെ ഇഡി തൊട്ടപ്പോള്‍ രാജ്യം മുഴുവന്‍ ആളിക്കത്തണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ മോഹിച്ചത്. എന്നാല്‍ രാജ്യം പോയിട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് പോലും വേണ്ടത്ര ചലനമുണ്ടായില്ല. വേണുഗോപാല്‍ തളര്‍ന്ന് വീണത് മെച്ചം.
എന്നാല്‍ അഗ്നിപഥിനെതിരെ വന്ന പ്രതിഷേധം കണ്ട് രാഹുല്‍ ഗാന്ധിപോലും അന്തംവിട്ടു. ഇപ്പോള്‍ പിന്തുണയ്ക്കാന്‍ അവര്‍ക്ക് പുറകേയാണ്.
അഗ്‌നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്നില്‍ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ നടത്തിപ്പുകാരാണെന്ന സംശയം ഉയരുകയാണ്. ആരും സംഘടിപ്പിക്കാതെ ഇത്രയും യുവാക്കള്‍ രംഗത്തുവരുമോയെന്ന ചോദ്യവും ഉയരുന്നു.
കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ നടത്തിപ്പുകാരായ ഒമ്പതുപേര്‍ അറസ്റ്റിലായി. സായുധ സേന ഉദ്യോഗാര്‍ത്ഥികളെ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും, സാമൂഹിക വിരുദ്ധ ഘടകങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് 80 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അലിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു.
ജില്ലയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി നാല് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് എഫ്‌ഐആറുകള്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും, യുപി റോഡ്‌വേയുടെയും മറ്റൊരു സിവിലിയന്റെയും പരാതിയില്‍ ഓരോ എഫ്‌ഐആറുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊലീസ് നിരീക്ഷണം തുടരുകയാണ്. യുവാക്കളുടെ പ്രതിഷേധത്തിനിടെ കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിപ്പുകാരായ ഒമ്പത് പേരുടെ പങ്ക് ഉയര്‍ന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് യുവാക്കളുടെ വ്യാപക പ്രതിഷേധം ഉയരവെ പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത് രംഗത്തെത്തി. സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അഗ്‌നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നും കങ്കണ പറഞ്ഞു.
ഇസ്രായേലുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സൈനിക പരിശീലനം യുവാക്കള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചടക്കും ദേശസ്‌നേഹവും പോലുള്ള ജീവിത മൂല്യങ്ങള്‍ പഠിക്കാനായിരുന്നു സൈന്യത്തില്‍ ചേര്‍ന്നിരുന്നത്. ഒപ്പം അതിര്‍ത്തി സുരക്ഷയ്ക്കും. തൊഴില്‍ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്‌നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്. പഴയ കാലത്ത് എല്ലാവരും ഗുരുകുലത്തില്‍ പോയിരുന്നു. മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന നശിക്കുന്ന ഞെട്ടിക്കുന്ന ശതമാനം യുവാക്കള്‍ക്ക് ഇത്തരം പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു എന്നും കങ്കണ പറഞ്ഞു.
അതേസമയം സൈന്യത്തില്‍ ഹ്രസ്വകാല നിയമനം നടത്തുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസുകാരും പ്രതിഷേധവുമായി രംഗത്തെത്തുന്നു. ഡല്‍ഹിയില്‍ സത്യാഗ്രഹ സമരമാണ് ഇന്ന് എഐസിസിയുടെ നേതൃത്വത്തില്‍ നടത്തുന്നത്. ജന്തര്‍മന്തറില്‍ രാവിലെ പതിനൊന്ന് മണിക്കാണ് സത്യാഗ്രഹസമരം. സമരത്തില്‍ എംപിമാരും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമേ പദ്ധതി നടപ്പാക്കാവൂ എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
"
https://www.facebook.com/Malayalivartha


























