24കാരിയുടെ പരാതിയില്‍ അറസ്റ്റ്... ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ജീവനക്കാരിയെ താമസിക്കാനെത്തിയ 15 വയസുകാരന്‍ പീഡിപ്പിച്ചു; ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന ബംഗാളി സ്വദേശിനിയായ 24 വയസുകാരിയെയാണ് 15 വയസുകാരന്‍ പീഡിപ്പിച്ചത്

തികച്ചും അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ഉത്തരാഖണ്ഡില്‍ നിന്നും വരുന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന ബംഗാളി സ്വദേശിനിയായ 24 വയസ്സുകാരിയെ 15 വയസ്സുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി. പരാതി ആദ്യം ആരും കാര്യമായെടുത്തില്ല. പിന്നീട് സംഭവം സത്യമാണെന് മനസിലായതോടെ പോലീസ് ഉണര്‍ന്നു.
ഛത്തീസ്ഗഡ് സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിലാണ് സംഭവം. ശുചിമുറിയിലെത്തിയ 15 വയസ്സുകാരനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ അതു വകവയ്ക്കാതെ, ശുചിമുറി അകത്തുനിന്നു പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സഹപ്രവര്‍ത്തകരാണ് യുവതിയെ അവശനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി രാജ്പുര്‍ പൊലീസ് പറഞ്ഞു. വീട്ടുകാര്‍ക്കൊപ്പം രണ്ടു ദിവസമായി ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു 15 വയസ്സുകാരന്‍. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. യുവതി വിവാഹിതയായാണ്. ഒരു മകളുമുണ്ട്.
അടുതത്തിടെ കൊണ്ടോട്ടിയിലും 15 വയസുകാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലപ്പുറം കൊണ്ടോട്ടിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15 വയസുകാരന്‍ കസ്റ്റഡിയിലായി. പെണ്‍കുട്ടിയുടെ അതേ നാട്ടുകാരനായ 15 വയസ്സുകാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചത് താനാണെന്ന് കുട്ടി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും പെണ്‍കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.
പെണ്‍കുട്ടി പഠന ആവശ്യത്തിനായി പോകുമ്പോഴായിരുന്നു സംഭവം. പീഡനശ്രമം ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. യുവാവിന്റെ പിടിയില്‍നിന്നു കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി അഭയം തേടുകയായിരുന്നു.
ഈ 15 വയസുകാര്‍ ഇത്രയും ക്രൂരനാകുമ്പോള്‍ അടുത്തിടെ മറ്റൊരു 15 വയസുകാരനും വാര്‍ത്തയില്‍പ്പെട്ടിരുന്നു. പബ്ജി കളിയില്‍ തോറ്റതിന്റെ പേരില്‍ പതിനഞ്ചുക്കാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ മിച്ചലിപട്ടണത്തിലാണ് സംഭവം. മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. സെക്ഷന്‍ 174 പ്രകാരം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം 11 ന് രാത്രി പബ്ജി കളിക്കുകയായിരുന്നു. കളിയില്‍ പരാജയപ്പെടുകയും മറ്റു കുട്ടികള്‍ കളിയാക്കുകയുമായിരുന്നു. കളിയില്‍ ഏര്‍പ്പെടുന്നതിന് പിതാവ് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പബ്ജി മരണങ്ങള്‍ കൂടുന്നതായി പോലീസ് വ്യക്തമാക്കി. പബ്ജിയുടെ ഒറിജിനല്‍ വേര്‍ഷനു 2020 സെപ്റ്റംബര്‍ മുതല്‍ വിലക്ക് ഉള്ളതാണ്. ബാറ്റില്‍ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ, പബ്ജി ന്യൂ സ്‌റ്റേറ്റ് തുടങ്ങിയ വേര്‍ഷനുകള്‍ക്ക് വിലക്ക് ബാധകമല്ല. ഈ വേര്‍ഷനുകളാണ് ഇപ്പോള്‍ കളിക്കുന്നത്.
പബ്ജിയുടെ പേരില്‍ ഉണ്ടാവുന്ന രണ്ടാമത്തെ മരണം ആണിത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ പബ്ജി കളിക്കുന്നതിന് വിലക്കിയതിന്റെ പേരില്‍ അമ്മയെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. മൃതദേഹം രണ്ട് ദിവസം മുറിയില്‍ സൂക്ഷിക്കുകയും സഹോദരിയെ മറ്റൊരു മുറിയില്‍ പൂട്ടിയിടുകയും ചെയ്യുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാനായി സുഹൃത്തിന് 5,000 രൂപ നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളുടെ മാനസിക നിലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും നിരോധിക്കണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
" f
https://www.facebook.com/Malayalivartha


























