വലഞ്ഞ് യാത്രക്കാര്‍.... അഗ്‌നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് കേരളത്തില്‍ നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി...

വലഞ്ഞ് യാത്രക്കാര്‍.... അഗ്‌നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് കേരളത്തില്‍ നിന്നുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി...
തിരുവനന്തപുരം - സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുനെല്‍വേലി - ബിലാസ്പൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
അതേസമയം, തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഓരോ ട്രെയിന്‍ വീതം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകള്‍: തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, തിരുനെല്‍വേലി ബിലാസ്പൂര്‍ പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ്.
തിങ്കളാഴ്ച റദ്ദാക്കിയ ട്രെയിന്‍ എറണാകുളം പാറ്റ്‌ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. ചൊവ്വാഴ്ച റദ്ദാക്കിയത് ബിലാസ്പൂര്‍ തിരുനെല്‍വേലി പ്രതിവാര സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്. അതിനിടെ അഗ്‌നിപഥ് പ്രതിഷേധത്തില്‍ റെയില്‍വേക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്. 5 എന്‍ജിനുകളും 50 കോച്ചുകളും പൂര്‍ണമായി തീയിട്ട് നശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























