വായനാദിനം ഇന്ന്... ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനം വായനാദിനമായി ആചരിക്കുന്നു, ജൂണ്‍ 19 മുതല്‍ 25 വരെ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ വായനാവാരം ആചരിക്കുന്നു

വായനാദിനം ഇന്ന്... ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസര്‍ക്കാര്‍ വായനാദിനം ആചരിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കാറുണ്ട്.
വിശാലമായ ലോകത്തേക്ക് തുറന്നുവച്ച വാതിലാണ് വായന. വായന മരിക്കുന്നു എന്ന ആവലാതികള്‍ക്കിടയില്‍ വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ നഷ്ടപ്പെട്ട വായനാശീലം തിരിച്ചുപിടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.
വായിച്ച് വളര്‍ന്നാല്‍ വിളയും ,വായിക്കാതെ വളര്‍ന്നാല്‍ വളയും വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികള്‍. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂടുതല്‍ അടുപ്പ പൊതുവായില്‍ നാരായണ പണിക്കര്‍ എന്ന പിഎന്‍ പണിക്കര്‍ക്കുള്ള ആദരം കൂടിയാണ് ഈ ദിനം. വായിച്ചു വളര്‍ന്ന് ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് വീടുകളില്‍ പുസ്തകം എത്തിച്ചു.
പുസ്തകങ്ങളുമായി നടക്കാന്‍ കൂടെ വായന ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആലപ്പുഴയില്‍ ജനിച്ച പി എന്‍ പണിക്കര്‍ 1926 ല്‍ 'സനാതനധര്‍മ്മം' വായനശാല സ്ഥാപിച്ചു.
1945 ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടന്ന തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് 1947ല്‍ രൂപീകൃതമായ തിരുകൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവന്നു. 1977ല്‍ ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു. ജൂണ്‍ 19 മുതല്‍ 25 വരെ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ വായനാവാരം ആചരിക്കുന്നു.
"
https://www.facebook.com/Malayalivartha


























