പ്രതീക്ഷിക്കാത്ത നടപടി; പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം, പ്രവാസി യുവതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് പൊക്കി, വമ്പന്‍ ട്വിസ്റ്റ്!! വിവാദനായിക ജയിലിലേക്ക്?

ലോക കേരളസഭാ സമ്മേളന വേദിയില്‍ അനിത പുല്ലയില്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ കേരളത്തില്‍ കാലുകുത്തിയത് വിവാദ പ്രവാസി യുവതിക്ക് വലിയ അബദ്ധമായിരിക്കുകയാണ്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പീഡന പരാതിയാണ് അനിതക്ക് വീണ്ടും കുരുക്കായിരിക്കുന്നത്.
ഈ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍ നടപടികള്‍ നടന്നത്. മോന്‍സന് എതിരായ ബലാത്സംഗ കേസിലെ ഇരയുടെ പേരാണ് വെളിപ്പെടുത്തിയത്. അതേസമയം ഇരയാണെന്നു അറിഞ്ഞിയാതെയാണ് പേര് വെളിപ്പെടുത്തിയത് എന്നാണ് അനിതയുടെ മൊഴി. ഈ മൊഴി പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്..
എന്തായാലും ലോക കേരളസഭാ സമ്മേളന വേദിയില്‍ അനിത എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴഇയൊരുക്കിയിരുന്നു. അതിന് പിന്നാലെയാണ് പ്രവാസി യുവതിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ചും രംഗത്ത് വന്നത്.
ഇന്നലെയാണ് ലോക കേരളസഭ സമാപനത്തിനിടെ അപ്രതീക്ഷിതമായി പ്രവാസി അനിത പുല്ലയിലും എത്തിയത്. എന്നാല്‍ നിയമസഭ സമുച്ചയത്തിലെ സഭ ടി.വിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കുകയും ചെയ്തു. ലോക കേരളസഭയുടെ ഔദ്യോഗിക അതിഥിപ്പട്ടികയില്‍ അനിതയുടെ പേര് ഇല്ലെന്ന് നോര്‍ക്ക വിശദീകരിക്കുകയും ചെയ്തിരുന്നു. അനിത പുല്ലയില്‍ എത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് നിയമസഭാ സമുച്ചയത്തില്‍ നിന്നും വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ ഇവരെ പുറത്തേക്കിയത് എന്നാണ് പുറത്തുവന്നിരുന്ന വിവരം. നിയമസഭാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സഭാ ടിവിയുടെ ഓഫീസിലാണ് അനിത പുല്ലയില്‍ ഉണ്ടായിരുന്നത്.
അതേസമയം രണ്ടുദിവസമായി അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിലുണ്ടായിരുന്നെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. നിയമസഭയ്ക്ക് അകത്തെ ശങ്കരന്‍ നാരായണന്‍ തമ്പി ഹാളിന് പുറത്ത് അനിത പുല്ലയില്‍ ഉണ്ടായിരുന്നു. ലോക കേരള സഭയ്ക്ക് എത്തിയ പ്രവാസി വ്യവസായികള്‍ക്കും പ്രതിനിധികള്‍ക്കും ഒപ്പം ചിത്രമെടുക്കാനും അനിത മുന്നില്‍ നിന്നിരുന്നു. കര്‍ശന നിയന്ത്രമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുന്‍കൂട്ടി ചോദിച്ച് പ്രത്യേക പാസ് നല്‍കിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ഏര്‍പ്പെടുത്തിയിരുന്നത്. ഓപ്പണ്‍ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന ചോദ്യത്തിന്‍ സത്യത്തില്‍ നോര്‍ക്കക്കും ഉത്തരമില്ല. അനിത ക്ഷണിതാവല്ലെന്ന് മാത്രമാണ് നോര്‍ക്കക്ക് പറയുന്നത്.
അതേസമയം താന്‍ ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയില്‍ സന്ദര്‍ശകയായി എത്തിയതാണെന്നുമാണ് അനിത പുല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ രണ്ട് ലോക കേരളസഭയിലും പ്രവാസികളുടെ പ്രതിനിധിയായി അനിത പങ്കെടുത്തിരുന്നുവെങ്കിലും ഇത്തവണ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കുകയായിരുന്നു. ഈ സാഹചര്യത്തിലും സഭയുടെ വേദിയില്‍ സജീവമായി അനിത പങ്കെടുത്തുവെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അനിത പുല്ലയില്‍ എന്ന പ്രവാസി വനിത കേരളത്തില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത് പുരാവസ്തുസാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന നിലയിലാണ്.. എന്നാല്‍ തിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി നിഷേധിക്കുകയാണ് ചെയ്തത്. മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോന്‍സണെ സംശയിക്കാന്‍ തുടങ്ങിയതെന്നുമാണ് അനിത പുല്ലയില്‍ പറഞ്ഞത്. മോന്‍സണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടലാണെന്നും അനിത പുല്ലയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
തൃശൂര്‍ സ്വദേശിനിയായ അനിത പുല്ലയില്‍ ഇറ്റലിക്കാരനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ 24 വര്‍ഷമായി അവര്‍ റോമിലാണ് താമസം. മാത്രമല്ല റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ് അനിത പുല്ലയില്‍.
എന്തായാലും ഇരയുടെ പേര് വെളിപ്പെടുത്തയ് ഉള്‍പ്പടെ ഇനി അനിതയ്ക്ക് കുരുക്കുകള്‍ മുറുകുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. ഇരയാണെന്ന് അറിഞ്ഞിയാതെയാണ് പേര് വെളിപ്പെടുത്തിയത് എന്നാണ് അനിതയുടെ മൊഴി എങ്കിലും ഇത് പരിശോധിച്ച് എന്തെങ്കിലും വൈരുദ്ധ്യം തോന്നിയാല്‍ അനിത ജയിലിലേക്ക് പോകേണ്ടിവരും.
https://www.facebook.com/Malayalivartha


























