അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണം; സൈനികരാകാൻ ആഗ്രഹിക്കുന്നവർക്കൊപ്പം നിലകൊള്ളും.... ആശുപത്രിയിൽ നിന്നും യുവാക്കളെ തേടി ആ വക്കുകൾ, അഗ്നിപഥ് പ്രക്ഷോഭങ്ങളിൽ യുവാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി

രാജ്യത്ത് നിലവിൽ നടന്നുവരുന്ന അഗ്നിപഥ് പ്രക്ഷോഭങ്ങളിൽ യുവാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെടുകയുണ്ടായി. സൈനികരാകാൻ ആഗ്രഹിക്കുന്നവർക്കൊപ്പം തന്നെ നിലകൊള്ളുമെന്നും സോണിയ ഗാന്ധി ട്വിറ്ററിൽ കുറിക്കുകയുണ്ടായി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സോണിയ.
'അഗ്നിപഥ് പദ്ധതി ദിശയില്ലാത്ത ഒന്നാണ്. സർക്കാർ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേൾക്കുന്നില്ല എന്നത് ഓർത്ത് നിസ്സഹായത തോന്നുന്നു. സൈനിക ജോലി ആഗ്രഹിക്കുന്നവരുടെ താത്പര്യങ്ങൾ എന്താണെന്ന് മനസിലാക്കാതെയാണ് ഇത്തരത്തിലൊരു പദ്ധതി. ആക്രമണമില്ലാതെ സമാധാനമായി സമരം ചെയ്യണം. സൈനികരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കൊപ്പം പാർട്ടി നിലകൊള്ളു'മെന്നും സോണിയ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതോടൊപ്പം തന്നെ ചൊവ്വാഴ്ചയാണ് അഗ്‌നിപഥ് പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഇടങ്ങളിൽ സൈനിക റിക്രൂട്ട്‌മെന്റ് കാത്തിരിക്കുന്ന യുവാക്കൾ പ്രതിഷേധം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു. എഴുത്ത് പരീക്ഷ പാസായവരടക്കം നിരവധി പേർ സൈനിക നിയമനത്തിനായി കാത്തിരിക്കുന്നുണ്ട്. കൊറോണ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം സൈനിക റിക്രൂട്ട്‌മെന്റ് ഉണ്ടായിരുന്നില്ല.
അതായത് കൗമാരക്കാർക്ക് നാല് വർഷത്തെ ഹ്രസ്വകാല സൈനിക സേവനം അനുവദിക്കുന്ന സമഗ്ര പദ്ധതിയാണ് അഗ്നിപഥ്. നാലു വർഷത്തെ സേവനത്തിൽ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പം മുപ്പതിനായിരം രൂപ മുതൽ 40, 000 രൂപ വരെ പ്രതിമാസ ശമ്പളമായി ലഭിക്കുന്നതായിരിക്കും. നാല് വർഷത്തിന് ശേഷം മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേയ്ക്ക് നിയമിക്കുന്നതാണ്. ആറ് മാസത്തെ പരിശീലനത്തിന് ശേഷമാകും നാല് വർഷത്തെ നിയമനം നടക്കുക.
https://www.facebook.com/Malayalivartha


























