വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്. റേസിങ്ങിനിടെ മുന്നോട്ട് കുതിക്കുന്നതിനിടെയാണ് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
അഞ്ചരയോടെയായിരുന്നു അപകടം. രണ്ടുപേരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് നിരന്തരമായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
വിഴിഞ്ഞം ബൈപ്പാസ് മേഖലയില്‍ ബൈക്ക് റേസിങ് പതിവായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസില്‍ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെക്കൂടി നാല് വാഹനങ്ങള്‍ അമിതവേഗതയെത്തുടര്‍ന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറയുന്നു.
https://www.facebook.com/Malayalivartha


























