തൃശ്ശൂര്‍ പന്നിത്തടത്തില്‍ അറവ് ശാലയിലെ പോത്തിറച്ചിയില്‍ പുഴുക്കള്‍

തൃശ്ശൂര്‍ പന്നിത്തടത്ത് പ്രവര്‍ത്തിക്കുന്ന അറവ് ശാലയില്‍ വില്‍പ്പന നടത്തിയ മാംസത്തില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാള്‍ക്കാണ് പുഴുക്കളെ കിട്ടിയത്. ഇതേത്തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായി ഇവിടെ പരിശോധന നടത്തി.
പഴകിയ പത്ത് കിലോ പോത്തിറച്ചിയാണ് ഇവിടെ നിന്ന് പൊലീസിനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും കണ്ടെത്താനായത്. ഈ ഇറച്ചി പൂര്‍ണമായും നശിപ്പിച്ച ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യസാമ്ബിള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുമുണ്ട്. കട പൂട്ടാന്‍ നിര്‍ദേശം നല്‍കിയ പൊലീസ്, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























