ലേലു അല്ലു ലേലു അല്ലു വിടെടാ..ഞാന്‍ എംപിയാടാ റഹീമിനെ തൂക്കിയെടുത്ത് പെരുമാറി ഡല്‍ഹി പോലീസ്

ലേലു അല്ലൂ ലേലു അല്ലു അഴിച്ചുവിട് അഴിച്ചുവിട് തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ മോഹന്‍ലാല്‍ പറയുന്ന ഡയലോഗാണിത്. ഇന്നത്തെ ഡിവൈഎഫ്‌ഐയുടെ പാര്‍ലമെന്റിലേയ്ക്കുള്ള മാര്‍ച്ചിന്റെ ക്ലൈമാക്‌സ് കണ്ടപ്പോള്‍ ഈ ഡയലോഗാണ് ഓര്‍മ വരുന്നത്. ഡല്‍ഹി പോലീസിനോട് മലയാളത്തില്‍ തട്ടിക്കയറിയിട്ട് എന്തു കാര്യം. സമരം ചെയ്തതിനും പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറാന്‍ നോക്കിയതിനും തൂക്കിയെടുത്ത് അകത്തിടുകയായിരുന്നു. പൊലീസ് തൂക്കി അകത്തിടാന്‍ നോക്കുമ്പോള്‍ ലേലു അല്ലു.. അല്ല താന്‍ എംപിയാണെന്നും എന്നെ അടിക്കരുതെന്നും പിടിവിടണമെന്നുമൊക്കെ വച്ചു കീറുകയായിരുന്നും റഹിം. എന്നാല്‍ ദല്‍ഹി പോലീസിനുണ്ടോ ഇത് മനസിലാകുന്നു. അവന്മാര്‍ റഹിമിനെയും കൂടെയുള്ളവരെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എ.എ റഹിം എംപിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പത്തിലധികം പേര്‍ അടങ്ങുന്ന സംഘമാണ് ദല്‍ഹിയില്‍ റോഡ് തടഞ്ഞ് സമരം ചെയ്യാന്‍ ശ്രമിച്ചത്. ജന്‍പഥില്‍ നിന്നാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് അരകിലോമീറ്ററിനുള്ളില്‍ തന്നെ മാര്‍ച്ച് പോലീസ് തടഞ്ഞു.
ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കരുതെന്ന് പോലീസ് താക്കീത് ചെയ്തു. ഇത് അവഗണിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി. തന്നെ അടിക്കരുത്, താന്‍ എംപിയാണെന്ന് റഹിം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് റഹിം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ദല്‍ഹിയിലെ കൈരിളി ടിവി റിപ്പോര്‍ട്ടര്‍ അശ്വിന്‍ ലാത്തിക്കടിയേറ്റു. എ.എ.റഹീം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അക്രമത്തിന് ശ്രമിച്ചതോടെ വലിച്ചിഴച്ചാണ് അറസ്റ്റുചെയ്തു നീക്കിയത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തിയെന്ന് എ.എ.റഹീം എംപി ആരോപിച്ചു. എം.പിയെന്ന പരിഗണനപോലും കാണിക്കാതെ പൊലീസ് ബലപ്രയോഗിച്ചു. അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുമെന്നും റഹീം പിന്നീട് പറഞ്ഞു. ഐഷെ ഘോഷ്, എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മയൂഖ് വിശ്വാസ് ഉള്‍പ്പെടെയുള്ള നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം പ്രതിഷേധകര്‍ക്ക് താക്കീതുമായി കേന്ദ്രസര്‍ക്കാര്‍. അഗ്‌നിവീര്‍ പദ്ധതി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മൂന്ന് സൈനിക വിഭാഗങ്ങളുടേയും മേധാവികളെയും വിളിച്ചു ചേര്‍ത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മൂന്ന് സേനകളും സംയുക്തമായി വിളിച്ചു ചേര്‍ക്കുകയായിരുന്നു.
രാജ്യത്തിന്റെ സൈന്യത്തിലേക്ക് കുടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണ്. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ സേനയിലെ ശരാശരി പ്രായം 26 ആക്കുകയാണ് പ്രധാനലക്ഷ്യം. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം പേരും 35 വയസ്സിന് താഴെയാണ്. അതിനാല്‍ത്തന്നെ ഈ രാജ്യത്ത് സേനയും ചെറുപ്പമാകേണ്ടത് അത്യാവശ്യമാണെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി അറിയിച്ചു.
കാര്‍ഗില്‍ യുദ്ധകാലത്തിന് ശേഷം തുടങ്ങിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പദ്ധതിയിപ്പോള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതാണ്. സംയുക്ത സൈനക മേധാവിയായി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷം തയ്യാറാക്കിയതാണ് പദ്ധതി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് അഗ്‌നിപഥ് വഴി ആയിരിക്കുമെന്നും ലെഫ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
നിലവില്‍ 14,000 പേര്‍ കരസേനയില്‍ നിന്ന് ഓരോ വര്‍ഷവും പുറത്തേക്ക് വരുന്നുണ്ട്. ഇവരില്‍പ്പലരും സര്‍വീസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ വിരമിക്കുന്നവരാണ്. ഇവരുടെയും ശരാശരി പ്രായം 35 വയസ്സാണ്. അതിനാല്‍ത്തന്നെ തൊഴില്‍ ഇല്ലാതാകും എന്ന വാദത്തിന് അര്‍ത്ഥമില്ലെന്നും അനില്‍ പുരി പറയുന്നു.
നാല്‍പ്പത്തിയാറായിരം പേരെ എടുക്കുന്നത് തുടക്കത്തില്‍ മാത്രമാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അറുപതിനായിരം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാക്കും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ നല്ല അവസരമാണിത്.
11.74 ലക്ഷം മാത്രമല്ല ഒരു അഗ്‌നിവീറിന്റെ വരുമാനം. സര്‍വീസിലുള്ള കാലഘട്ടത്തിലേതും ചേര്‍ത്ത് ഒരു അഗ്‌നിവീറിന് ആകെ 23.24 ലക്ഷം രൂപ വരുമാനം കിട്ടും. സേവനകാലത്തിനിടെ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്താല്‍ ഇന്‍ഷൂറന്‍സ് സേവാനിധി ഉള്‍പ്പടെ ഒരു കോടി രൂപ ലഭിക്കും. സിയാച്ചിനില്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് കിട്ടുന്ന അതേ തരത്തിലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് അഗ്‌നിവീറുകള്‍ക്കും ലഭിക്കുക. ഒരു തരത്തിലുള്ള വിവേചനവുമുണ്ടാവില്ല.
വിവിധ മന്ത്രാലയങ്ങളില്‍ അഗ്‌നിവീറുകള്‍ക്ക് നല്‍കുന്ന സംവരണം നേരത്തേ ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്നും, അക്രമങ്ങളോ സമരങ്ങളോ കണ്ട് നടപ്പാക്കിയതല്ല. കൂടാതെ ചില സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും മടങ്ങിവരുന്ന അഗ്‌നീവീറുകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























