Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

ഇനിയും എത്ര അനിതമാര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പിണറായി സര്‍ക്കാരിന് മാത്രമേ അറിയൂ! നാരീമണികളേയും വിവാദനായികമാരേയും ഇറക്കിയ വീരസഖാവിന് മുട്ടുവിറക്കുന്നു സിപിഎം പദ്ധതികള്‍ പൊളിയുന്നു; പിണറായി മറുപടിപറയണം!

20 JUNE 2022 12:50 PM IST
മലയാളി വാര്‍ത്ത

ലോക കേരളസഭാ സമ്മേളനത്തില്‍ വേറെ എത്ര അനിത പുല്ലയിമാര്‍ ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തില്‍ പലരുടെ സ്വന്തം അതിഥിയായി പങ്കെടുത്തുവെന്നത് സംഘാടകര്‍ക്കും ചുമതലക്കാരായ മന്ത്രിമാര്‍ക്കും മാത്രമേ അറിയു. നിരവധി ഫ്രോഡ് കക്ഷികള്‍ കഴിഞ്ഞ ഒന്നര ദശകമായി കേരളത്തിലെ സര്‍ക്കാരുകളില്‍ പലതരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

ഏതാനും നാരീമണികള്‍ മുഖ്യമന്ത്രിമാരുടെ ചെവിയില്‍ കിന്നരിക്കുന്നതും പിന്നില്‍ ചമയം ചാര്‍ത്തി നില്‍ക്കുന്നതുമൊക്കെ മലയാളികളുടെ മനസിലെ ഫ്രെയിമിട്ട ചിത്രങ്ങളാണ്. അനിത പുല്ലകയില്‍ അത്യുന്നതരുടെ പ്രിയങ്കരിയായി ലോക മലയാളി സമ്മേളനത്തെ അലങ്കരിക്കുമ്പോള്‍ അനിതയെ മലയാളികള്‍ പരിചയപ്പെടാനിടയാക്കിയ പ്രതി മോന്‍സന്‍ മാവുങ്കന്‍ ഇപ്പോഴും അകത്ത് ഗോതമ്പുണ്ട തിന്നുകയാണെന്ന സത്യം മറുന്നുകൂടാ.

 

സരിതയും സ്വപ്‌നയുമൊക്കെ ഓരോരോ കാലങ്ങളില്‍ സര്‍ക്കാരിന്റെയും ഭരണസിരാകേന്ദ്രങ്ങളുടെയും അകത്തളങ്ങളെ പലതരത്തില്‍ അലങ്കരിച്ചവരാണ്. ഇറ്റലിയില്‍ കഴിയുന്ന മലയാളിയായ അനിത പുല്ലയില്‍ ആരാണെന്നോ കേരള സര്‍ക്കാരില്‍ എന്താണിത്ര സ്വാധീനമെന്നോ ഇക്കാലത്തും ആര്‍ക്കും വ്യക്തമല്ല. ലോക് നാഥ് ബഹ്‌റ മുന്‍പ് സംസ്ഥാന പോലീസ് മേധാവിയായിരിക്കെ ഇതേ അനിത പുല്ലയിലിന് സംസ്ഥാന പോലീസ് ആസ്ഥാന കാര്യാലയത്തില്‍ കയറിവരാന്‍ ആരാളുടെയും പാസ് ആവശ്യമായിരുന്നില്ല. അത്യുന്നത പോലീസ് സാറന്‍മാര്‍ ഇതേ അനിത പുല്ലയിലിന് സല്യൂട്ട് അടിക്കുകയും മത്സരിച്ച് മാഡം മാഡം എന്നു വിളിയിക്കുകയും ചെയ്തിരുന്നു.

 

ഇതേ അനിത പുല്ലയില്‍ സാംസ്‌കാരിക കേരളത്തിന് എന്തു സംഭാവനയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും വ്യക്തമായി അറിയില്ല. പുരാവസ്തു തട്ടിപ്പുകാരനും പീഢനക്കേസിലെ പ്രതിയും പോക്‌സോ കേസില്‍ അകത്തു കിടക്കുന്നയാളുമായ മോന്‍സണ്‍ മാവുങ്കലിനെ ആദരണീയനായ പോലീസ് മേധാവി ലോക്‌നാഥ് ബഹറയെയും മറ്റ് കാക്കിപ്രഭുക്കളെയും പരിചയപ്പെടുത്തിക്കൊടുത്തത് ഇതേ അനിത പുല്ലയിലായിരുന്നുവെന്ന് കഥ. തീരുന്നില്ല ഇതേ അനിത പുല്ലയിലിനെ കഴിഞ്ഞ ലോക മലയാളി സമ്മേളനത്തിലേക്ക് ക്ഷണിച്ചതിന് കാരണഭൂതന്‍ മഹാനായ ലോക് നാഥ് ബഹറയായിരുന്നു. മോന്‍സന്റെ തട്ടിപ്പുതാവളത്തില്‍ സൂക്ഷിച്ചിരുന്ന ടിപ്പുവിന്റെ വ്യാജസിംഹാസനത്തില്‍ ഇരിക്കുകയും ഉടവാള്‍ കൈയിലേന്തി കേരളത്തെ ധന്യനാക്കുകയും ചെയ്ത മഹാമണ്ടനായ ബഹ്‌റയെ ഇപ്പോഴും കേരളത്തിനു വേണമെന്നാണ് പിണറായി വിജയന്റെ നിര്‍ബന്ധം.

മോന്‍സന്റെ നാറ്റക്കേസ് പുറത്തുവന്നതോടെ ഒറീസയിലേക്ക് മുങ്ങിയ ബഹ്‌റ അടുത്തയിടെ കൊച്ചി മെട്രോയുടെ മുതലാളിയായി കേരളത്തില്‍ വീണ്ടു പൊങ്ങിയതിനു പിന്നാലെയാണ് അനിത പുല്ലയില്‍ മഹതിയുടെ കേരളത്തിലേക്കുള്ള വരവ്. മാവുങ്കലിനെ അകത്താക്കിയശേഷം കേരളം എന്നു കേട്ടാല്‍ കലിപ്പും ചാനലുകളുടെ പേരു കേട്ടാല്‍ കലിതുള്ളലുമായിരുന്ന പുല്ലകയില്‍ ലോക മലയാളി സമ്മേളനത്തിലേക്ക് കടന്നുവന്നത് ആരുടെ താല്‍പര്യത്തിലും അനുവാദത്തിലുമായിരുന്നുവെന്ന് ഇടതു പക്ഷ സര്‍ക്കാരിനു മാത്രമേ അറിയൂ.

 

ലോക മലയാളി സമ്മേളത്തിലെ ക്ഷണിതാക്കളില്‍ ചിലരൊക്കെയും ഈ സര്‍ക്കാരിലെ പല ഇടതു നേതാക്കളുടെയും ബിനാമികളും സുനാമികളുമൊക്കെയാണെന്നു മനസിലാക്കാനുളള ശരാശരി ബുദ്ധി കേരളത്തിലെ അരിയാഹാരം കഴിക്കുന്ന ഏറെ മലയാളികള്‍ക്കും അറിയില്ല.

പല മന്ത്രിമാര്‍ക്കും അവരുടെ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും ദുബായിലും യുകെയിലും അമേരിക്കിയിലും അബുദാബിയിലുമൊക്കെയുള്ള കള്ളക്കച്ചവടത്തിലെ ദല്ലാളുകളും ബിനാമികളുമൊക്കെ ലോക മലയാളി സമ്മേളനത്തില്‍ കോട്ടും സ്യൂട്ടുമിട്ട് വന്നിരിപ്പുണ്ടെന്നും പല തരം കച്ചവടം ഉറപ്പിക്കലാണ് ഈ സമ്മേളന ദൂര്‍ത്തിന്റെ ഒരു ലക്ഷ്യമെന്നും മലയാളികള്‍ തിരിച്ചറിയണം. കച്ചവടക്കാരും ബിനാമികളും തട്ടിപ്പുകാരുമൊക്കെ മുന്‍പും ഉണ്ടായിട്ടുണ്ട്, മന്ത്രിമന്ദിരങ്ങളില്‍ നിരങ്ങിയിട്ടുണ്ട്. ഇപ്പോഴും നിരങ്ങുന്നുമുണ്ട്. ലോകമലയാളി സമ്മേളനവേദിയില്‍ എത്തിയ പല തരം കച്ചവടക്കാരും തെരഞ്ഞടുപ്പുകളിലും പാര്‍ട്ടി ഫണ്ടിലേക്ക് പരസ്യമായും നേതാക്കളുടെ പോക്കറ്റില്‍ രഹസ്യമായും ഫണ്ട് കൊടുക്കുന്നുണ്ടെന്നതില്‍ ആര്‍ക്കും സംശയം വേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (5 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (7 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (7 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (8 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (9 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (9 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (10 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (10 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (10 hours ago)

Malayali Vartha Recommends