യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിൽ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു

പേരാമ്പ്രയ്ക്കടുത്ത് നൊച്ചാട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. രത്രി 11ഓടെ തന്നെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി പി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം ഇത്തരത്തിൽ ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കിന് തീപ്പിടിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നില്‍ സിപിഐഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നത്.
അതേസമയം കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേൽക്കുകയുണ്ടായി. സിപിഐ(എം) കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മന്റ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക് വൈസ് പ്രസിഡന്റുമായ നൈജില്‍ കെ ജോണിക്കാണ് വെട്ടേറ്റിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഐഎം ആരോപണം.
കൂടാതെ പരുക്കേറ്റ നൈജിലിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ബൈക്കുകളിലും ഒരു കാറിലുമായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് കരുതുന്നത്. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം നടന്നിരിക്കുന്നത്. കോഴഞ്ചേരി ടൗണിന് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. കുറിയന്നൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























