ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും... സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി. സന്നിധാനത്തെ പാളികളിൽ നിന്നും വീണ്ടും സാംപിളുകൾ ശേഖരിച്ച് വിഎസ് എസ് സിയിൽ പരിശോധനയ്ക്ക് അയക്കാനാണ് നീക്കമുള്ളത്. ഇതിനായി ഹൈക്കോടതിയിൽ നിന്നും വീണ്ടും അനുമതി തേടുന്നതാണ്.
ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടായതായി വിഎസ്എസ് സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനാണ് പരിശോധന. ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണ്ണവും, കട്ടിള പാളികളിൽ 409 ഗ്രാം സ്വർണ്ണവും പൂശിയെന്നാണ് പോറ്റിയുടെ മൊഴി.
അതേസമയം എത്ര സ്വർണ്ണം പാളികളിലുണ്ട് എന്നതിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഇല്ല. ഇതിനാലാണ് സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താനായി ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി പറയുന്നത്.
ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ് സി ശാസ്ത്രജ്ഞരുടെ മൊഴി.
"
https://www.facebook.com/Malayalivartha

























