Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ

ഇനി നിയമസഭ കാണില്ലേ... ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച, പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും

30 JANUARY 2026 09:59 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ടയിൽ ഭാര്യയെ സംശയിച്ച് ​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ

ശി​വ​രാ​ത്രി പ്ര​മാ​ണി​ച്ച് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..

ഡിജിറ്റലൈസേഷൻറെ ഭാഗമായി ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം

തിരുവനന്തപുരത്ത് യുവാവിന്റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി....വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ

ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ തുടങ്ങിയവ വീണ്ടും പരിശോധന നടത്തും... സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി

ജാമ്യം കിട്ടിയിട്ടും പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിന് നിയമ സഭ കാണാന്‍ ഇനി യോഗം ഉണ്ടാകില്ലേ. ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അയോഗ്യതയില്‍ തീരുമാനം തിങ്കളാഴ്ച. രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കനക്കണമെന്ന പരാതി നിയമസഭാ എത്തിക്സ് ആൻറ് പ്രിവിലേജ് കമ്മിറ്റി രണ്ടിന് പരിഗണിക്കും. ഡികെ മുരളി നൽകിയ പരാതിയാണ് പ്രിവിലേജ് കമ്മിറ്റി പരിഗണിക്കുന്നത്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയായ രാഹുലിനെ അയോഗ്യനാക്കണമെന്നാണ് ആവശ്യം. രാഹുലിൻ്റെ ഭാഗം കൂടികേട്ടാകും കമ്മിറ്റിതീരുമാനമെടുക്കുക. നടപടി ക്രമങ്ങൾ സങ്കീർണ്ണമായതിനാൽ ഈ സഭ സമ്മേളനം തീരും മുമ്പ് തീരുമാനം വരാനുള്ളസാധ്യത കുറവാണ്.

നിരന്തരം പീഡന കേസിൽ പ്രതിയായ എംഎൽഎയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളിൽ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കർ പരിഗണിച്ച് പ്രിവിലേജ് ആൻ്റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ച് സഭയ്ക്ക് അയോഗ്യനാക്കാം. ഈ സർക്കാറിൻ്റെ അവസാന സഭ സമ്മേളനത്തിനുള്ളിൽ നടപടിക്രമങ്ങൾ തീർക്കുകയാണ് വെല്ലുവിളി. രാഹുലുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പറയുമ്പോഴും അയോഗ്യതാ നീക്കത്തിൽ കോൺഗ്രസിന് സംശയങ്ങളുണ്ട്. സർക്കാറിൻ്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാൽ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം സമാന കേസുകളിൽ നേരത്തെ അറസ്റ്റിലായ മറ്റ് എംഎൽഎമാരുടെ കാര്യം അടക്കം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നുണ്ട്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴും പാർട്ടി അയോഗ്യതയിൽ നയപരമായ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.

വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം എന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. എന്നാൽ, നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹബന്ധം വേർപെടുത്താൻ നടപടികൾ സ്വീകരിച്ചിരുന്നില്ല. പീഡനം നടന്നതായി പറയപ്പെടുന്നതിനു ശേഷവും എംഎൽഎയുമായി സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്.

വാട്സ്ആപ്പ് ചാറ്റുകൾ അടക്കം തെളിവായി പ്രതിഭാഗം സമർപ്പിച്ചിരുന്നു. കേസിൽ ബലാത്സംഗം കുറ്റം നിലനിൽക്കുന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിഗമനത്തിലേക്കും കോടതി എത്തി. കുറ്റകൃത്യം നടന്നശേഷം പരാതി നൽകാൻ ഉണ്ടായ കാലതാമസവും കോടതി ഗൗരവമായി പരിഗണിച്ചു. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി എസ്ഐടിക്ക് ഇനി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ല എന്ന നിഗമനത്തിൽ എത്തി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തരുത് എന്നത് അടക്കമുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടേ ഹോട്ടലിൽ നിന്ന് അതീവ രഹസ്യമാടീ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയ ആദ്യ ബലാല്‍സംഗ കേസിൽ നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. പരാതിയിൽ പറയുന്ന സംഭവത്തിന് ശേഷവും യുവതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയ പാലക്കാട്ടേക്ക് പോയതായി കാണുന്നെന്നും വാട്സാപ്പ് ചാറ്റുകളടക്കം പരിശോധിച്ച കോടതി യുവതിയുടെ എഫ്ഐആർ സ്റ്റേറ്റ്മെന്‍റ് വായിച്ച ശേഷമാണ് പരാതിക്കാരിക്കെതിരെ പരാമർശം നടത്തിയത്. യുവതി മൊഴിയിൽ പറയുന്ന സംഭവങ്ങൾ പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് കോടതി വിലയിരുത്തി. വിവാഹിതയായ യുവതി മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായും ധാർമികമായും തെറ്റല്ല എന്നതിനാൽ എങ്ങനെ പ്രതിക്ക് ജാമ്യം നിഷേധിക്കാനാകുമെന്ന് കോടതി ചോദിച്ചു.

എന്നാൽ നഗ്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയാൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിഗണിക്കാനാകുമെന്ന് കോടതി പറഞ്ഞു. സ്റ്റോക്ക് ഹോം സിൻഡ്രോം അവസ്ഥയിലെത്തിച്ച് യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനം എടുക്കുംവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നലെ നിയമസഭയിലെത്തിയില്ല. അദ്ദേഹം പത്തനംതിട്ട അടൂരിലെ വീട്ടിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹം ജയിൽമോചിതനായത്. ഇദ്ദേഹത്തിൻ്റെ വീടിന് പോലീസ് കാവലുമുണ്ട്. ഇന്ന് സംസ്ഥാന നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. എംഎൽഎയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആദ്യ ബജറ്റ് സമ്മേളനമായിരുന്നു ഇത്.

അതേസമയം കേരളത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്നതിന് സമാനമായ ലൈംഗിക പീഡനാരോപണവുമായി ആന്ധ്രപ്രദേശിൽ യുവതി രംഗത്ത്. ജനസേന എം.എൽ.എ ആരവ ശ്രീധർ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് സർക്കാർ ജീവനക്കാരി കൂടിയായ യുവതിയുടെ ഗുരുതര ആരോപണം.

2024ലെ തെരഞ്ഞെടുപ്പിൽ ആരവ ശ്രീധർ ​കൊഡൂരു മണ്ഡലത്തിൽനിന്നും ജയിച്ചതിന് പിന്നാലെയാണ് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി ആരോപിച്ചു. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി എം.എൽ.എയെ സമീപിച്ച തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവി​ച്ചെന്നും യുവതി പറഞ്ഞു.

ഗർഭിണിയായതോടെ കഴിഞ്ഞ വർഷം അഞ്ച് തവണ ഗർഭഛിദ്രം നടത്തേണ്ടിവന്നു. ഇതിനായി എം.എൽ.എ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. ഭർത്താവിനെ വിളിച്ച് താനുമായുള്ള ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ടു. ജോലി ഇല്ലാതാക്കുന്നതിനെ കുറിച്ചും എം.എൽ.എ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രം നടത്തണമെന്നാശ്യപ്പെട്ട് മൂന്ന് ദിവസം തുടരെ ഭീഷണിപ്പെടുത്തി​യെന്നും ഭർത്താവിനെ ഒഴിവാക്കിയാൽ ത​ന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതി പറഞ്ഞു.

എന്നാൽ യുവതിയുടെ ആരോപണങ്ങളെ ആരവ ശ്രീധർ നിഷേധിച്ചു. തനിക്കെതിരെയുള്ള ആസൂത്രിതമായ വിഡിയോ ആണ് പ്രചരിക്കുന്നതെന്നും തന്നെ അറിയാവുന്നവരോട് തന്നെ കുറിച്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരുമെന്നും ആരവ് പറഞ്ഞു. താൻ മോശം വ്യക്തിയാണെന്നും മോശം കാര്യങ്ങൾ ചെയ്തുവെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് മുമ്പിൽ തെളിയിക്കാൻ സാധിക്കുമോ എന്നും എം.എൽ.എ ചോദിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തോളം താൻ യുവതിയെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി തനിക്കെതിരെ വേട്ടയാടൽ നടക്കുകയാണ്. ഇത് സംബന്ധിച്ച് ത​​ന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കരിവാരി തേക്കാൻ ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

ആരോപണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ നടപടിയൊന്നുമില്ല. ആരോപണത്തിന് പിന്നാലെ ആന്ധ്രപ്രദേശിലെ വനിതാ കമീഷൻ അധ്യക്ഷ രയാപാട്ടി ശൈലജ യുവതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

അതേസമയം അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് കേരള ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക്‌ എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.

നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്‌ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

എല്ലാ കേസുകളും എഫ്‌ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 'ഒരു അന്തിമ റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ല. എല്ലാം അന്വേഷണത്തിലാണ്. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണം' കോടതി പറഞ്ഞു.

ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.

'സമ്മതത്തോടെയുള്ള ബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി അനുവദനീയമാണ്. എത്രവേണമെങ്കിലും സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെടാൻ അയാൾക്ക് കഴിയും. അതിൽ എന്തു തെറ്റാണുള്ളത്? അയാൾ വിവാഹിതനല്ല. ധാർമ്മികമായി പോലും തെറ്റില്ല. ഇത് അനുവദനീയമാണ്...നിയമപരമായി, വിവാഹിതയായ ഒരാളുമായി പോലും സമ്മതത്തോടെയുള്ള ബന്ധം അനുവദനീയമാണ്. അപ്പോൾ പിന്നെ വിവാഹിതനല്ലാത്ത ഒരാൾക്ക് ഇത്രയധികം ആളുകളുമായി സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ ഏർപ്പെടുന്നതിൽ എന്തു തെറ്റാണുള്ളത്?' കോടതി ചോദിച്ചു.

വിശദമായ വാദം കേൾക്കലാണ് ഇന്ന് ഹൈക്കോടതിയിലുണ്ടായത്. കേസിലെ പരാതിക്കാർ കടുത്ത സൈബർ ഭീഷണികൾക്ക് വിധേയരായിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. രാഹുൽ ഒരു സ്വാധീനമുള്ള വ്യക്തിയും എം.എൽ.എ.യും ആയതിനാൽ കേസിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ലൈംഗിക ബന്ധം പ്രഥമദൃഷ്ട്യാ പരസ്പര സമ്മതത്തോടെയാണെന്ന് വാക്കാലായി പറഞ്ഞ കോടതി അതേസമയം ഭീഷണിയടക്കമുള്ള കാര്യങ്ങൾ പ്രത്യേകമായി കാണണമെന്നും വ്യക്തമാക്കി.

തുടക്കത്തിൽ ബന്ധം സമ്മതത്തോടെയായിരുന്നുവെങ്കിലും പിന്നീട് ബലം പ്രയോഗിച്ചുവെന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബലം പ്രയോഗിച്ചുള്ള ലൈംഗിക പീഡനം നടന്നുവെന്ന ആരോപണത്തിനിടയിലും, പരാതിക്കാരി രാഹുലിന്റെ കൂടെ പോയി താമസിച്ചതായും കോടതി എടുത്ത് പറഞ്ഞു.

പരാതിക്കാരിയുടെ നഗ്‌ന ചിത്രങ്ങൾ എടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. നഗ്‌ന വീഡിയോ കൈവശം വെക്കുന്നത് മറ്റൊരു കുറ്റമാണെന്നും അത് പ്രത്യേകം പരിഗണിക്കാമെന്നും കോടതി അറിയിച്ചു. രാഹുലിന്റെ നിർബന്ധത്താലാണ് ഗർഭച്ഛിദ്രം നടന്നതെന്നും വാട്‌സാപ്പ് സന്ദേശങ്ങളുടേയും മറ്റും പശ്ചാത്തലങ്ങൾ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ചാറ്റുകൾ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മൂന്നാമത്തെ പരാതിയിൽ നേരത്തെ, പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കേസാണിപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (16 minutes ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (26 minutes ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (43 minutes ago)

ഫെബ്രുവരി 15 മുതൽ പ്രീമിയം ബെവ്കോ കൗണ്ടറുകളിൽ യു.പി.ഐയും കാർഡും മാത്രം  (47 minutes ago)

പവന് 5240 രൂപയുടെ കുറവ്  (1 hour ago)

വിദ​ഗ്ദ്ധ ചികിത്സയ്ക്കായി യുവാവ് ആശുപത്രിയിൽ  (1 hour ago)

ഇനി നിയമസഭ കാണില്ലേ... ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം പോകുമോ? തീരുമാനം തിങ്കളാഴ്ച, പ്രിവിലേജ് കമ്മിറ്റി പരിഗണിക്കും  (1 hour ago)

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലില്‍...  (1 hour ago)

ജമ്മു കശ്മീരിലും , ഹിമാചൽ പ്രദേശിലും കനത്ത മഞ്ഞു വീഴ്ച....  (1 hour ago)

സ്വർണത്തിന്റെ അളവു തിട്ടപ്പെടുത്താൻ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്‌ഐടി  (2 hours ago)

റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ലോക കേരളസഭയുടെ സഭാ നടപടികൾക്ക് ഇന്ന് തുടക്കമാകും  (3 hours ago)

കൊ​ച്ചി​യി​ല്‍ നി​ന്ന് ഏ​പ്രി​ല്‍ 30നും ​ക​ണ്ണൂ​രി​ല്‍ നി​ന്ന് മേ​യ് അ​ഞ്ചി​നു​മാ​ണ് ആ​ദ്യ വി​മാ​ന​ങ്ങ​ള്‍  (3 hours ago)

സലാലയിൽ മരണപ്പെട്ട ആലപ്പുഴ തകഴി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. സംസ്കാരചടങ്ങുകൾ നടന്നു  (3 hours ago)

ജയറാമിനെ കേസിൽ സാക്ഷിയാക്കാൻ നീക്കം  (3 hours ago)

Malayali Vartha Recommends