പിണറായി പുറത്തിറങ്ങിയാല്‍ എറിഞ്ഞു വീഴ്ത്തും; യൂസഫലി മിണ്ടരുത്; ആഞ്ഞടിച്ച് കെ മുരളീധരൻ

മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ കല്ലെറിയും. വ്യവസായിയാണെങ്കിലും യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണം. മുന്‍ കെ.പി.സി.സി. പ്രസിഡന്റും എം.പിയുമായ കെ.മുരളീധരന്റേതാണ് ഈ രൂക്ഷമായ മുന്നറിയിപ്പുകള്‍. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി.സതീശനും യൂസഫലിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അനിതാ പുല്ലയില്‍ എങ്ങനെ ലോക കേരള സഭയില്‍ പങ്കെടുത്തു എന്ന ചോദ്യവുമായി തുടങ്ങിയ മുരളീധരന്‍ പൊടുന്നനേയാണ് തന്റെ വാക്കുകള്‍ പിണറായിയിലേക്കും യൂസഫലിയിലേക്കും തിരിച്ചത്.
പുറത്തിറങ്ങിയാല്‍ കല്ലേറു കൊള്ളും എന്നുറച്ച വിശ്വാസം ഉള്ളതു കൊണ്ടാണ് മുഖ്യമന്ത്രി ലോക കേരളസഭയില്‍ എത്താത്തതെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതിഷേധമാണ് നടക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം കാര്യങ്ങളെല്ലാം ഓണ്‍ലൈനില്‍ ഒതുക്കി പതുങ്ങിയിരിക്കുന്നത്.
പ്രതിപക്ഷത്തെ കുറ്റം പറയുമ്പോഴൊന്നും അദ്ദേഹത്തിന് തൊണ്ടയടപ്പും പനിയും കാണുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. അതുവരെ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം തുടരും. യൂസഫലിയുടെ അഭിപ്രായം അനുസരിച്ചല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ചുവേണം പറയാനെന്നും മുരളീധരന്‍ ഉപദേശിച്ചു.
കേന്ദ്രമന്ത്രി വിമുരളീധരനേയും രാജീവ് ചന്ദ്രശേഖറേയും മുരളീധരന്‍ വെറുതേ വിടുന്നില്ല. നേമം ടെര്‍മിനല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്തിക്ക് കത്തു നല്‍കിയിട്ടുണ്ട്, മുരളിധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തു വന്ന് സര്‍ക്കാരിനെതിരേയും പ്രതിപക്ഷത്തിനെതിരേയും വെറുതേ വാചകമടിക്കുകയാണെന്നും മുരളി പറയുന്നു. ഇവരെക്കൊണ്ട് കാര്യമായ ഗുണങ്ങളന്നും സംസ്ഥാനത്തിനില്ല.
https://www.facebook.com/Malayalivartha


























