ഇതൊട്ടും പ്രതീക്ഷിച്ചില്ല... ബിജെപിയെ അകറ്റി കോണ്‍ഗ്രസിനെ ഒപ്പം കൂട്ടി ഭരിച്ച ശിവസേനയ്ക്ക് അമിത്ഷായുടെ സൈലന്റ് അറ്റാക്ക്; വസതി ഒഴിഞ്ഞ് ഉദ്ധവ്; പുഷ്പവൃഷ്ടിയുമായി പ്രവര്‍ത്തകര്‍; ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ഷിന്‍ഡെ; ഇത് പഴയ മുംബൈയല്ല

ഗോവയും കര്‍ണാടകയും പോലെ മഹാരാഷ്ട്ര പിടിക്കാന്‍ ബിജെപിയ്ക്ക് ഒരിക്കലും കഴിയില്ലെന്നാണ് ശിവസേനയും കോണ്‍ഗ്രസും കരുതിയത്. ആ വിശ്വാസം നിലനിര്‍ത്തി ഒരു മീന്‍ കുഞ്ഞുങ്ങള്‍ പോലും അറിയാതെ സൈലന്റ് അറ്റാക്കിലൂടെ അമിത്ഷാ മഹാരാഷ്ട്രയെ വീഴ്ത്തി. തങ്ങളെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ചതിച്ച ശിവസേനയ്ക്കുള്ള ശക്തമായ അറ്റാക്കായി ഇത് മാറ്റി.
ഒറ്റ ദിവസം കൊണ്ട് മഹാരാഷ്ട്ര മാറി മറിഞ്ഞു.മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍നിന്ന് ഉദ്ധവ് ബാന്ദ്രയിലെ സ്വകാര്യ വസതിയായ 'മാതോശ്രീ'യിലേക്കു മാറി. മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉള്‍പ്പെടെ ഉദ്ധവിനെ അനുഗമിച്ചു.
ഉദ്ധവിന്റെ ബാഗുകളും മറ്റു സാധനങ്ങളും ഔദ്യോഗിക വസതിയില്‍നിന്നു പുറത്തേക്ക് എത്തിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പൂഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് ഫെയ്‌സ്ബുക് ലൈവില്‍ അറിയിച്ചിരുന്നു.
അതേസമയം, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും റാവുത്ത് പറഞ്ഞു. ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നാലു ശിവസേന എംഎല്‍എമാര്‍ കൂടി വിമതര്‍ക്കൊപ്പം ചേര്‍ന്നു. ഏകനാഥ് ഷിന്‍ഡെയുമായോ ശിവസേന എംഎല്‍എമാരുമായോ സംസാരിച്ചിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി. വിമതനീക്കം ശിവസേനയുടെ ആഭ്യന്തരപ്രശ്‌നമാണ്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ബിജെപി പറഞ്ഞു.
അതേസമയം ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശിവസേന വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ. വിഡിയോ കണ്‍ഫറന്‍സിനാണ് സമയം തേടിയത്. ഷിന്‍ഡെയ്ക്ക് പിന്തുണ അറിയിച്ച് 34 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ശിവസേന നേതൃത്വത്തിന്റെ അന്ത്യശാസനം വിമതര്‍ തള്ളി. വൈകിട്ട് ഔദ്യോഗിക വസതിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായിരുന്നു നിര്‍ദേശം.
ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. ഇതിനിടെ, ശിവസേന നിയമസഭാകക്ഷിയുടെ മുഖ്യപ്രതിനിധിയായി തനിക്കൊപ്പമുള്ള ഭരത് ഗോഗവാലെയെ നിയമിച്ചതായി ഷിന്‍ഡെ ട്വിറ്ററില്‍ കുറിച്ചു. യോഗത്തിനെത്താന്‍ എംഎല്‍എമാര്‍ക്ക് സുനില്‍ പ്രഭു നല്‍കിയ നിര്‍ദേശം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഷിന്‍ഡെയുടെ ട്വീറ്റില്‍ പറയുന്നു.
വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹത്തിയിലേക്കു മാറി. ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്നു ഷിന്‍ഡെ അവകാശപ്പെട്ടു. കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായത്.
"
https://www.facebook.com/Malayalivartha























