പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെയെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടപടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രത്യേക സെൽ വാർഡിലാണ് നിലവിൽ കണ്ഠരര് രാജീവര് ചികിത്സയിലുള്ളത്. നാളെ ആൻജിയോഗ്രാം ചെയ്ത് വൈകിട്ട് വരെ നിരീക്ഷണത്തിൽ ഇരുത്തിയ ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റും.
https://www.facebook.com/Malayalivartha


























