ചാർജ് വർധനയില്ലാതെയാണ് കെഎസ്‌ആർടിസി വർധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ...

ചാർജ് വർധനയില്ലാതെയാണ് കെഎസ്‌ആർടിസി വർധിതവീര്യത്തോടെ മുന്നേറുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂളിന്റെയും നവീകരിച്ച ഡിപ്പോ യാർഡിന്റെയും നിർമിച്ച പ്രവേശനകവാടത്തിന്റെയും പുതിയ ദീർഘദൂര സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിൽ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചിരിക്കുന്നത്. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യവും പ്രദാനം ചെയ്താണ് ഈ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകൾക്കും പരിഹാരമായി . ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന് കാണുനത്. അത് തുടരേണ്ടത് സർക്കാരിന്റെ മാത്രമല്ല, നാടിന്റെകൂടി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച ദീർഘദൂര സർവീസുകളായ നെടുമങ്ങാട്- പറശ്ശിനിക്കടവ്, നെടുമങ്ങാട്- – മാനന്തവാടി സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിക്കുകയും ചെയ്തു. മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
"
https://www.facebook.com/Malayalivartha

























