Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍

03 FEBRUARY 2026 01:04 AM IST
മലയാളി വാര്‍ത്ത

തനിക്ക് ലഭിച്ച സമ്മാനങ്ങളെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ആദ്യമായി സമ്മാനം ലഭിച്ചത് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അളിയന്‍ മദ്രാസില്‍ നിന്ന കൊടുത്തയച്ച സര്‍ണനിറമുള്ള പേനയാണെന്ന് സിദ്ധു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു സൂപ്പര്‍ സ്റ്റാറില്‍ നിന്ന് ലഭിച്ച ആദ്യസമ്മാനം പടയണിയുടെ സെറ്റില്‍ വച്ച് നടന്‍ സുകുമാരനില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. സുകുമാരന്‍ അന്ന് സമ്മാനിച്ച രണ്ടുമുണ്ടുകള്‍ 40 വര്‍ഷങ്ങള്‍ക്കിപ്പുറവും സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തന്നെ വിസ്മയിപ്പിച്ചത് പൃഥ്വിരാജ് തന്ന സമ്മാനമാണെന്നും സിദ്ധു തന്റെ കുറിപ്പില്‍ പറയുന്നു. 2008ല്‍ തനിക്ക് കാര്‍ ഇല്ലാത്ത സമയത്ത് ഒരു കാര്‍ ആയിരുന്നു രാജുവിന്റെ സമ്മാനമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സമ്മാനങ്ങള്‍ ലഭിക്കുന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. അത് പ്രിയപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ പ്രത്യേകിച്ചും. ആദ്യം എനിക്ക് കിട്ടിയ സമ്മാനം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അളിയന്‍ മദ്രാസില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണക്കളറുള്ള ഒരു പേനയാണ്.

പടയണിയുടെ പ്രൊഡക്ഷന്‍ മാനേജരായി സുകുമാരന്‍ സാറിനടുത്തെത്തിയപ്പോള്‍,അദ്ദേഹം ആദ്യം എനിക്ക് സമ്മാനിച്ചത് രണ്ടു മുണ്ടാണ്. ആ കാലത്തെ സൂപ്പര്‍സ്റ്റാറില്‍ നിന്ന് ലഭിച്ച ആദ്യ സമ്മാനം അമൂല്യമായ നിധിയായി 40 വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ സൂക്ഷിക്കുന്നു.

മല്ലിക ചേച്ചിയില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇന്നും ചേച്ചി വിദേശത്ത് പോയി വരുമ്പോള്‍ എനിക്കും കുടുംബത്തിനും ഉള്ള സമ്മാനങ്ങളുമായാണ് തിരിച്ചു വരാറ്. ഓണത്തിനും വിഷുവിനും ചേച്ചിയുടെ പ്രത്യേക സമ്മാനങ്ങള്‍ വേറെ. ഞാന്‍ തിരുവനന്തപുരത്തേക്ക് കുടുംബത്തോടു കൂടി താമസം മാറി. ഇവിടെ വന്ന് എന്റെ മൂത്ത മകന് ആദ്യമായി സമ്മാനം കൊടുത്തത് ഇന്ദ്രജിത്താണ്. അവന്റെ പിറന്നാള്‍ദിനത്തില്‍ ഒരു സൈക്കിള്‍.

പൃഥ്വിരാജിന്റെ സമ്മാനമാണ് എന്ന് വിസ്മയിപ്പിച്ചു കളഞ്ഞത്. എനിക്ക് കാര്‍ ഇല്ലാത്ത കാലത്ത് ഒരു കാര്‍ ആയിരുന്നു രാജുവിന്റെ സമ്മാനം 2008 ല്‍.

എന്റെ ഇളയ മകന്‍ ഉണ്ണി ചെറിയ കുട്ടിയാണ് അന്ന്. അവന്‍ എന്നോട് ചോദിച്ചു എല്ലാവര്‍ക്കും കാറുണ്ടല്ലോ അച്ഛന് എന്താ കാര്‍ ഇല്ലാത്തത്. ഈ സംസാരം മല്ലിക ചേച്ചിയുടെ ചെവിയില്‍ എത്തുകയും ചേച്ചി ഉണ്ണിയുടെ ചോദ്യം രാജുവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാര്‍ സമ്മാനമായി ലഭിച്ചത്. അതിനുമുന്‍പും എന്റെ മക്കള്‍ക്ക് കമ്പ്യൂട്ടര്‍, മൂത്തമകന്‍ ട ട ഘ ഇ പാസായപ്പോള്‍ ലാപ്‌ടോപ് അങ്ങനെ നിരവധി സമ്മാനങ്ങള്‍ രാജു എന്റെ മക്കള്‍ക്കും നല്‍കിയിട്ടുണ്ട്.

ആന്റണി പെരുമ്പാവൂര്‍ വിദേശത്ത് പോയി വരുമ്പോഴൊക്കെ നിരവധി സമ്മാനങ്ങള്‍ തന്നിട്ടുണ്ട് എനിക്ക്. ദൃശ്യം 2 വില്‍ അഭിനയിച്ച എന്റെ ഇളയ മകന് ഒരു സ്വര്‍ണ നാണയം ആണ് ആന്റണി സമ്മാനിച്ചത്. ആശിര്‍വാദിന്റെ സിനിമകള്‍ കൂടുതലും എന്നെക്കൊണ്ട് ചെയ്യിക്കുന്നു എന്നുള്ളതാണ് ആന്റണി എനിക്ക് തരുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം.

 

63 സിനിമകളായി ഞാന്‍ ഇയാളെ സഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ലൂസിഫര്‍ സിനിമയുടെ വിജയാഘോഷ വേളയില്‍, വലിയ സദസ്സിനു മുന്നില്‍ ലാലേട്ടന്‍ പറഞ്ഞത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അമൂല്യമായ സമ്മാനമാണ്.

ഞാന്‍ വര്‍ക്ക് ചെയ്ത സല്യൂട്ട് ദുല്‍ഖര്‍സല്‍മാന്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ്. ഷൂട്ടിങ്ങിനിടയില്‍ ഒരു ദിവസം ദുല്‍ഖറിന്റെ കമ്പനിയിലെ സുജയ് എന്നെ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. ദുല്‍ഖറിന്റെ തായി ഒരു സമ്മാനം പാക്കറ്റ് എന്നെ ഏല്‍പ്പിച്ചു. എനിക്ക് താങ്ങാവുന്നതില്‍ കൂടുതല്‍ ഭരമുള്ളതായിരുന്നു ആ സമ്മാന പാക്കറ്റ് .

വീട്ടിലെത്തി തുറന്നു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. സ്വീറ്റ്‌സ്, ചോക്ലേറ്റ് സൗന്ദര്യവര്‍ധകവസ്തുക്കള്‍, മാസ്‌ക്, കലണ്ടര്‍ ഡയറി, സ്‌പ്രേ ഇനിയും പല ഐറ്റങ്ങള്‍. ഇതൊന്നും സാധാരണ കടകളില്‍ വാങ്ങാന്‍ കിട്ടുന്നവ ആയിരുന്നില്ല.

 

ദുല്‍ഖറിന്റെ കൈയില്‍നിന്ന് മുന്‍പും എനിക്ക് സമ്മാനം കിട്ടിയിട്ടുണ്ട്, ഞാന്‍ അദ്ദേഹത്തിന്റെ സോളോ എന്ന പടം വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന് മകള്‍ ജനിച്ചത്. ആ സമയത്തും അദ്ദേഹം സമ്മാനം തന്നിരുന്നു.

രാജു എനിക്ക് സമ്മാനിച്ച കാറിന്റെ ഡെലിവറി സമയത്ത് എടുത്ത ഫോട്ടോയാണ് ഇതിനോടൊപ്പം ഉള്ളത്. ഇനിയുമിനിയും സമ്മാനങ്ങള്‍ വാങ്ങാനുള്ള ഭാഗ്യം എനിക്കും സമ്മാനങ്ങള്‍ തരാനുള്ള മനസ് അവര്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (2 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (19 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (32 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (6 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (8 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (9 hours ago)

Malayali Vartha Recommends