Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മന്ത്രി റിയാസ് ബേപ്പൂരിലേക്കില്ല? പി.വി. അൻവർ പേടി... പിണറായി ഇല്ലെങ്കിൽ ധർമ്മടത്ത് സാധ്യത

03 FEBRUARY 2026 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം

'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...

മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂർ വിടുമോ?

കേരളം ഉറ്റുനോക്കുന്ന ചോദ്യമാണ് ഇത്.  

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം തെളിഞ്ഞതോടെയാണ് നടപ്പുസമ്പ്രദായങ്ങളിൽ ചില മാറ്റങ്ങൾ ആലോചിക്കുന്നത് . ഒരു പക്ഷേ പിണറായി വിജയൻ മത്സരിക്കുന്നില്ലെങ്കിൽ റിയാസ് ധർമ്മത്തേക്ക് മാറിയേക്കാം. ഷംസീറിന് സീറ്റില്ലെങ്കിൽ തലശേരിയിലും മത്സരിക്കാം. ബേപ്പൂർ ഒഴികെ എവിടെ മത്സരിക്കാനും തയ്യാറായി നിൽക്കുകയാണ് മുഹമ്മദ് റിയാസ്.

 

പി.വി. അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചതോടെയാണ് റിയാസിൽ മനം മാറ്റം  സംഭവിച്ചിരിക്കുന്നത്. 

 മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ശക്തനായ പോരാളിയെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ അൻവർ മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. മുസ്ലീം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെയുള്ള പ്രമുഖരെ നേരിൽ കണ്ട് അദ്ദേഹം പിന്തുണ തേടിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ അൻവറിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം വിശ്വസിക്കുന്നത്. നിലവിലെ എംഎൽഎയായ പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലത്തിൽ വിജയിച്ചത്.

ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്ന മണ്ഡലമാണ് ബേപ്പൂരെന്നും, അൻവറിലൂടെ അത് അനുകൂലമാക്കാമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ വിജയം നേടിയെങ്കിലും, സമീപകാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

 

പി.കെ. കുഞ്ഞാലിക്കുട്ടി വഴി മുഖ്യമന്ത്രി ചില ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും ബേപ്പൂരിൽ കരുത്തനെ ഇറക്കണമെന്ന നിലപാടിൽ തന്നെയാണ് കോൺഗ്രസ് നേതൃത്വം.ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. കുഞ്ഞാലിക്കുട്ടിക്ക് സതീശനുമായി സംസാരിക്കാൻപരിമിതികൾ ഏറെയുണ്ട്. ഒരു തരത്തിലും അടിയറവ് പറയുന്ന ആളല്ല വി.ഡി. സതീശൻ.പത്തുകൊല്ലം പ്രതിപക്ഷത്തിരുന്നതിനാൽ കുഞ്ഞാലിക്കുട്ടിക്കും ലീഗ് നേതാക്കൾക്കും ആർക്കുവേണ്ടിയും വിട്ടു വീഴ്ച ചോദിക്കാനും കഴിയാത്ത സാഹചര്യം നിലവിലുണ്ട്. ബേപൂരിൽ നിന്നും അൻവർ ജയിച്ചാൽ മണ്ഡലത്തിന് ഒരു മന്ത്രി എന്ന വാഗ്ദാനമായിരിക്കും കോൺഗ്രസ് നേതൃത്വം മുന്നോട്ടു വയ്ക്കുക. 

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം പി വി അൻവർ ആവർത്തിക്കുകയാണ്. 

 മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്നും അത് തന്നെയാണ് മരുമോനിസമെന്നും അൻവർ പറഞ്ഞു. വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ നടപടികൾ ശരിയല്ല എന്നതാണ് തന്റെ നിലപാട്, അതിൽ ഉറച്ചുനിൽക്കുമെന്നും പി വി അൻവർ പറഞ്ഞു. ബേപ്പൂരിലെ ചാലിയം ഹാർബർ സന്ദർശിക്കുകയായിരുന്നു പി വി അൻവർ.

 

ഒരു സർക്കാരിനെയും സംവിധാനത്തെയും പാർട്ടിയെയും കുടുംബാധിപത്യത്തിലൂടെ ചവിട്ടിപിടിച്ചിരിക്കയാണ്. എന്തിനാണ് വികസന ജാഥ നടത്തുന്നത്. വികസനം ജനങ്ങൾക്ക് നേരിട്ട് അനുഭവപ്പെട്ടാൽ പിന്നെ ജാഥയുടെ ആവശ്യമില്ല, അത് മറ്റൊരു തട്ടിപ്പാണെന്നും പി വി അൻവർ പറഞ്ഞു.

 

നിയമസഭാ തെരഞ്ഞെടുപ്പിൽ അൻവർ ബേപ്പൂരിൽനിന്ന് നിന്ന് മത്സരിക്കുമെന്ന വാർത്തകൾക്കിടെയാണ് ജനങ്ങളുമായി സംവദിച്ച് നേതാവ് മണ്ഡലത്തിൽ സജീവമാകുന്നത്. ചാലിയം ഹാർബറിലെത്തി മത്സ്യബന്ധന തൊഴിലാളികളുമായി സംസാരിച്ച അൻവർ, മണ്ഡലത്തിൽ വികസനം ഉണ്ടായില്ലെന്ന് ആരോപിച്ചു. തൊഴിലാളികളെ കുറിച്ച് മുഹമ്മദ് റിയാസ് പ്രസംഗത്തിൽപോലും പറയാറില്ലെന്നും ആകെ പറയുന്നത് ടൂറിസത്തെ കുറിച്ചാണെന്നും അൻവർ പറഞ്ഞു.

 

അതേസമയം മണ്ഡലത്തിൽ വികസന ജാഥ നടത്തി കളം നിറയുകയാണ് പി എ മുഹമ്മദ് റിയാസ്. എതിർ സ്ഥാനാർത്ഥിയായി പി വി അൻവർ വരുമ്പോൾ ബേപ്പൂരിൽ മത്സരം കടുക്കും. നേതാക്കൾ കളത്തിലിറങ്ങിയതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബേപ്പൂരിൽ പ്രചാരണാവേശം ശക്തമായിരിക്കയാണ്. തത്കാലം താൻ മണ്ഡലം മാറുമെന്ന അഭ്യൂഹം ഉണ്ടാകാതിരിക്കാൻ റിയാസ് ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ റിയാസ് ബേപ്പൂരിൽ സജീവമായിരിക്കുകയാണ്.മികച്ച മന്ത്രി എന്ന ഇമേജ് പരമാവധി പ്രയോജനപ്പെടുത്താനാണ് റിയാസ് ശ്രമിക്കുന്നത്.2021 ൽ  ലീഗിന്റെ രഹസ്യസഹായത്തോടെയാണ് റിയാസ് ജയിച്ചതെന്ന് നാട്ടുകാർ പറയുന്നുണ്ട്. എന്നാൽ എന്തു വില കൊടുത്തും മന്ത്രിസഭയെ അധികാരത്തിലെത്തിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും ലീഗും ഇക്കുറി  ഒരു വിട്ടുവീഴ്ചക്കും തയ്യാറാവില്ല.

 

പൊതുമരാമത്ത് ടൂറിസം വകുപ്പുകളുടെ ചുമതലമുണ്ടായിരുന്ന മന്ത്രി റിയാസിനെ  സംബന്ധിച്ചിടത്തോളം അത്ര മോശമല്ലാത്ത പ്രകടനമാണ് അദ്ദേഹം പിണറായി മന്ത്രിസഭയിൽ കാഴ്ചവച്ചത്. എന്നാൽ പിണറായി വിജയനുണ്ടായ ദുഷ്പേരിന്റെ ഒരു ഭാഗം റിയാസിനും അനുഭവിക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചതാണ് റിയാസ് ഉണ്ടായ പരാജയത്തിന്റെ കാരണമെന്ന് പി വി അൻവർ പോലും പറയുന്ന സാഹചര്യമാണ് വന്നുചേർന്നിരിക്കുന്നത്.   റിയാസിന്റെ മരുമോനിസം അദ്ദേഹത്തിന് വൻതോതിൽ ചീത്ത പേരുണ്ടാക്കി.  റിയാസ് എന്തുചെയ്താലും തെറ്റായി ചിത്രീകരിക്കപ്പെടും. സി പി എം നേതാക്കൾക്ക് പോലും റിയാസിനോട് വിരോധമുണ്ട്. പിണറായിക്ക് വേണ്ടി റിയാസ് കൈയും മെയ്യും മറന്ന് നിലകൊള്ളുന്നതാണ് കാരണം. സഹമന്ത്രിമാർ പോലും റിയാസിനെ വിശ്വസിക്കാത്ത സാഹചര്യം നിലവിലുണ്ട്. റിയാസിനെ കാണുമ്പോൾ ഭയഭക്തി ബഹുമാനം കാണിക്കുന്ന മന്ത്രിമാർ പോലും മാറിനിന്ന് കുറ്റം പറയുന്ന സാഹചര്യവും നിലവിലുണ്ട്.  ഇത്തരം ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിയാസിന് അറിയില്ല.  കാരണം പിണറായി വിജയൻ എന്ന മഹാമേരുവിന് കീഴിൽ അതിന്റെ തണൽ പറ്റിയാണ് ഇത്രയും കാലം റിയാസ് ജീവിച്ചിട്ടുള്ളത്.  മുഖ്യമന്ത്രിക്ക് ആകട്ടെ മകൾ വീണയോട് അതിരു കടന്ന വാത്സല്യവും സ്നേഹവും ഉണ്ട് .  ആ കുടുംബ സ്നേഹത്തിൻറെ വലിയൊരു അളവ് മന്ത്രി റിയാസിന് നിർലോഭം ലഭിക്കുന്നു. ഇതിൽ  അസൂയയും അമർഷവും  ഉള്ളവർ ധാരാളം ഉണ്ട്.  മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിക്കുന്ന ക്യാബിനറ്റ് അംഗങ്ങൾ കുറവാണെന്ന റിയാസിന്റെ ടെലിവിഷൻ അഭിമുഖം വലിയ വിവാദമാണ് സൃഷ്ടിച്ചത്.  ഇത് മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രതിസന്ധി ഉണ്ടാക്കി.  അതിനു ശേഷം ടെലിവിഷൻ അഭിമുഖങ്ങളിൽ ശ്രദ്ധിക്കുമെങ്കിലും പലപ്പോഴും റിയാസിന്റെ പിടി വിട്ടു പോകാറാണ് പതിവ്. ഇതാണ് പി വി അൻവർ ഉപയോഗപ്പെടുത്താൻ ഒരുങ്ങുന്ന ഘടകം, അതായത് സിപി എമ്മിലെ പിണറായി വിരുദ്ധരുടെ വോട്ടുകൾ സമാഹരിക്കുക എന്നതാണ് അൻവറിന്റെ ലക്ഷ്യം.

 

ധനമന്ത്രി കെ എൻ ബാലഗോപാൽ മന്ത്രി റിയാസിനെയും അദ്ദേഹത്തിൻറെ വകുപ്പുകളെയും അതിര് കടന്ന് സഹായിക്കുന്നു എന്ന് ആരോപണവും നിലവിലുണ്ട്.  പൊതുമരാമത്ത്, ടൂറിസം വകുപ്പുകളിൽ നിന്നും ധനമന്ത്രിക്ക്  എത്തുന്ന ഫയലുകളിൽ ധനമന്ത്രി വളരെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള ബന്ധം കാം ഇതിന്റെ അടിസ്ഥാനം എന്നാൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷി മന്ത്രിമാർ അയക്കുന്ന ഒരു ഫയലിലും തീരുമാനമെടുക്കാറില്ല വർഷങ്ങളോളം കയ്യിൽ വച്ച ശേഷം മുഖ്യമന്ത്രിക്ക് അയക്കുന്നത്   ധനമന്ത്രിയുടെ സ്ഥിരം പരപാടിയാണ്. 

 

 മുസ്ലിം വോട്ടർമാർ ഏറെയുള്ള സ്ഥലമാണ് ബേപ്പൂർ. പി വി അൻവർ ആകട്ടെ ബി ജെ പിക്കെതിരെ വാളെടുത്ത വില്ലാളിയാണ്. ഡി. ജി. പി. എം. ആർ അജിത്കുമാറിന്റെ ബി ജെ പി പ്രണയത്തിന് എതിരെയാണ് ഇക്കാലമത്രയും അൻവർ യുദ്ധം നയിച്ചത്. അതാണ് സി പി എമ്മിൽ നിന്നും അൻവർ പുറത്താകാനുള്ള കാരണവും. ഇങ്ങനെയുള്ള അൻവറിന് എങ്ങനെയാണ് ബേപ്പൂരുകാർ വോട്ടുചെയ്യാതിരിക്കുക? പ്രത്യേകിച്ച് ലീഗിന്റെ പിന്തുണയുള്ളപ്പോൾ. മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനമെടുത്തതിന് പിറകെയാണ് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി എ മുഹമ്മദ് റിയാസിനും എതിരെ പി വി അന്‍വര്‍ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് മിനി ക്യാബിനറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് മുഹമ്മദ് റിയാസ് ആണ് എന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം. റിയാസിനെതിരെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.എന്നാല്‍, അന്‍വറിന്റെ വാക്കുകള്‍ അതിരു കടക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ താക്കീത് നല്‍കുന്നു. പിണറായി വിജയനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയാണ് തന്റെ പ്രധാനലക്ഷ്യമെന്ന് പി.വി അൻവർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യം യുഡിഎഫ് നേതൃത്വം തീരുമാനിക്കും. അജിത് കുമാറിന് എതിരെയാണ് അൻവർ സമരം നയിക്കുന്നത്. അജിത് കുമാറിനെ ആർഎസ്എസിന്റെ പ്രതിപുരുഷനായാണ് മുസ്ലിം സമുദായ അംഗങ്ങൾ കാണുന്നത്. അതുകൊണ്ടുതന്നെ അൻവറിന്റെ  സമരങ്ങൾക്ക് വീര്യം കൂടും. അത് പിണറായിയെ അടിക്കാനുള്ള ആയുധമായി മാറും. 

 

നിലവിൽ കേരളത്തിൽ ന്യൂനപക്ഷ  ഏകീകരണമുണ്ട്.ബേപ്പൂർ പോലൊരു  ന്യൂനപക്ഷ മണ്ഡലത്തിൽ അതിന്റെ പ്രാധാന്യം വളരെവലുതാണ്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി പി എമ്മിൽ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചു നാളായി.  മുഹമ്മദ് റിയാസിൻെറ ശരീരഭാഷക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് സി പി എമ്മിലെ  പിണറായി വിരുദ്ധർ  പറയുന്നത്.  മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിമർശനം മന്ത്രി തിരുത്തിയത് സ്ഥിതിഗതികൾ ശരിക്കും മനസിലാക്കിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ വിമർശിച്ച്  മന്ത്രി റിയാസ് രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. 

 

വിവിധ ജില്ലാ കമ്മിറ്റികൾ റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം   ജില്ലാ കമ്മിറ്റി റിയാസിനെതിരെ രൂക്ഷ വിമർശനം നടത്തിയെന്ന്  മാത്രമല്ല കമ്മിറ്റിയിലെ സംഭാഷണങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ്  സി.എം  അപകടം മനസിലാക്കിയത്.

 

താൻ സി പി എം എന്ന വലിയ ബഹുജന പാർട്ടിയുടെ ഒരു വിനീതനായ പ്രതിനിധിയാണെന്ന കാര്യം  നിർഭാഗ്യവശാൽ റിയാസ് മറന്നു പോയിരുന്നു. എം..വി.ആറിനെയും ഗൗരിയമ്മയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടിയാണ്   ഇത്. അച്ചുതാനന്ദനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തി നിശബ്ദനാക്കിയ പാർട്ടിയാണ് ഇത്. നാളെ പിണറായി പുറത്തു പോലും ഇവർക്ക് സംഭവിച്ചതിൽ കൂടതലൊന്നും പിണറായിക്ക് സംഭവിക്കുകയില്ല. അക്കാര്യം പിണറായിക്ക് നന്നായി അറിയാം. തോമസ് ഐസക്ക് മുതൽ കടകംപള്ളി വരെ ഒരു കൂട്ടം നേതാക്കൾക്ക്

 ഇച്ഛാഭംഗമുണ്ട്. അവരെ പിണറായിയും കോടിയേരിയും ചേർന്ന് ഒതുക്കിയതിൽ അവർ ദു:ഖാകുലരാണ്. പിണറായിയുടെ അടി പതറാൻ അവർ കാത്തിരിക്കുകയാണ്. അപ്പോഴാണ് റിയാസിൻ്റെ വക ചവിട്ടുനാടകം. റിയാസിനെ ഒതുക്കിയാൽ  ചോദിക്കാനും പറയാനും പോലും ആരും കാണില്ല. അക്കാര്യം റിയാസ് മറന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. കടകംപള്ളിയെ പോലെ വി.ശിവൻകുട്ടിയെ മലർത്തിയടിക്കാൻ കഴിയുന്ന നേതാക്കൾക്ക് സത്യത്തിൽ റിയാസ് ഒരു ചുള്ളിക്കമ്പ് മാത്രമാണ്.

 

ഭാര്യ വീണ ഉണ്ടാക്കിയ പുകിലുകൾ റിയാസിന്  വിനയായി മാറി കൊണ്ടിരിക്കെയാണ് കടകംപള്ളിയുടെ ക്വട്ടേഷനും അപകടകരമായി മാറിയത്. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞത് മുഖ്യമന്ത്രിയാണ്. അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നാണ് റിയാസിന് നൽകിയ ഉപദേശം. വിവാദങ്ങൾ കണ്ട് കൈയടിക്കുന്നവർ പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ വിവാദങ്ങൾ പെറ്റു പെരുകിയിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് ബുദ്ധിപരമായ നീക്കമാണ്.

 

റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ്  ഭരിച്ചിട്ടും  യാതൊരു പ്രയോജനവും അദ്ദേഹത്തിന്  ലഭിക്കുന്നില്ല. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിക്കുന്നു,.  ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിക്കുന്നു.  കഴിഞ്ഞ കുറെ നാളുകളായി റിയാസ് റസ്റ്റ് ഹൗസ്, റോഡ് നിരീക്ഷണങ്ങൾ നടത്താറില്ല. ഫേസ്ബുക്ക്  ലൈവും കുറവാണ്.  പൊതുമരാമത്ത് വകുപ്പിൽ വേണ്ടത്ര സ്വാധീനം മന്ത്രിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുതുടങ്ങി. പഴയതിനേക്കാൾ ഭംഗിയായി പൊതുമരാമത്ത് വകുപ്പിൽ അഴിമതിയുടെ കളമൊരുങ്ങുന്നു.  ജി . സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ഒട്ടുമുക്കാൽ  പേർക്കും  മന്ത്രിയെ ഭയമായിരുന്നു .  എന്നാൽ ഇന്ന് മന്ത്രി റിയാസിനെ ആരും ഗൗരവമായി എടുക്കുന്നില്ല.  ഇതിനിടയിലാണ് വീൺ വാക്കുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ.  മന്ത്രിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ബന്ധുത്വം കാരണം മന്ത്രിയെ  ഉദ്യോഗസ്ഥർക്ക് ഭയമാണ്. മുമ്പും റിയാസിനെതിരെ പരസ്യമായ ആക്രമണം സി പി എം തലത്തിൽ നടക്കുന്നുണ്ട്. സർക്കാർ തലത്തിലും അതിക്രമം നടക്കുന്നുണ്ട്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായാൽ റിയാസിന്റെ കാര്യത്തിൽ പന്തികേടുണ്ടാവും. മന്ത്രി പി രാജീവും കെ. എൻ. ബാലഗോപാലുമൊക്കെ റിയാസിന്റെ ഇടപെടലിൽ അതൃപ്തരാണ്. എന്നാൽ ബാലഗോപാൽ സാധാരണ ഗതിയിൽ ആരെയും പരസ്യമായി വിമർശിക്കാറില്ല. രാജേഷിന്റെതും  സമാന രീതി തന്നെയാണ്.  

 

ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിൻ്റ് ബ്ലാങ്ക് പരിപാടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തിയ പ്രതിച്ഛായ പരാമർശം മന്ത്രി റിയാസിന് പണ്ടേ തിരിച്ചടിയായിരുന്നു. ഇയാളാര് ഇങ്ങനെയൊക്കെ സംസാരിക്കാൻ എന്ന പൊതു വികാരമാണ് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായത്. എല്ലാവരും റിയാസിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കുന്നു എന്ന ഒരൊറ്റ നേട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. പ്രതിച്ഛായ ഓർത്ത് മന്ത്രിമാർ അഭിപ്രായം പറയാൻ മടിക്കരുതെന്നും മുഖ്യമന്ത്രിക്കെതിരായ ആക്രമണം പ്രതിരോധിക്കാൻ മന്ത്രിമാർക്ക് ബാധ്യതയുണ്ട് എന്നുമായിരുന്നു മുഹമ്മദ് റിയാസിന്റെ പരാമർശം.

രണ്ടാം പിണറായി സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ മന്ത്രിമാരുടെ പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു റിയാസിന്റെ പ്രതിച്ഛായ പരാമർശം.വർഷം നാലായെങ്കിലും സ്ഥിതിയിൽ ഒരു മാറ്റവും ഉണ്ടായില്ല.  മന്ത്രിമാർക്ക് അഭിപ്രായപ്രകടനത്തിന് എന്തെങ്കിലും നിയന്ത്രണം ഉണ്ടോ, വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കുന്നതിൽ മന്ത്രിമാർ മടി കാട്ടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കായിരുന്നു റിയാസ് വിശദമായ മറുപടി നൽകിയത്. എൽഡിഎഫ് മന്ത്രിമാർ എല്ലാവരും സർക്കാർ നിലപാട് ശക്തമായി അവതരിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു  മന്ത്രിമാർ രാഷ്ട്രീയം പറയേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് മുഹമ്മദ് റിയാസ് ഓർമ്മിപ്പിച്ചത്. 

നേരത്തെ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയായിരിക്കുന്ന ഘട്ടത്തിലും പിന്നീട് എം വി ഗോവിന്ദൻ സെക്രട്ടറി ആയപ്പോഴും നൽകിയ നിർദ്ദേശം മന്ത്രിമാർ രാഷ്ട്രീയം സംസാരിക്കണം എന്നാണ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെ കുറിച്ച് മാത്രമല്ല പൊതു വിഷയങ്ങളെക്കുറിച്ചും വികസനത്തിന് തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചും സർക്കാരിനെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും മന്ത്രിമാർ അഭിപ്രായം പറയണം എന്നാണ് പാർട്ടി നിർദ്ദേശമെന്ന് റിയാസ് വ്യക്തമാക്കി. സമീപകാലത്ത് ഉയർന്ന പല വിവാദങ്ങളും മുഖ്യമന്ത്രിയയും കുടുംബത്തെയും കേന്ദ്രീകരിച്ച് ആവുകയും എന്നാൽ ഈ വിഷയങ്ങളിൽ നിലപാട് വിശദീകരിക്കാൻ ഏറെ പേരൊന്നും രംഗത്ത് വരാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിയാസിന്റെ ഈ പ്രതികരണം. 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്പ്രിംഗ്ലൂർ വിവാദം കത്തി നിന്നപ്പോൾ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ തോമസ് ഐസക്, എ കെ ബാലൻ, എം എം മണി തുടങ്ങി മന്ത്രിസഭയിലെ ഒട്ടുമിക്ക അംഗങ്ങളും രംഗത്തിറങ്ങുന്നതായിരുന്നു കാഴ്ച. മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ , കെ കെ ശൈലജ തുടങ്ങിയവർ വിവിധ വിവാദങ്ങളിൽ   പെട്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇവർക്ക് ശക്തമായ പിന്തുണയുമായി രംഗത്തെത്തിക്കുകയും ചെയ്തു. എന്നാൽ എഐ ക്യാമറ വിവാദം സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയപ്പോഴും വ്യവസായ മന്ത്രി പി രാജീവ് ഒഴികെ മറ്റാരും തന്നെ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ഘടകകക്ഷി മന്ത്രിമാരും ഈ വിഷയത്തിൽ മൗനം പാലിച്ചു.  എല്ലാവരും  അഡ്ജസ്റ്റ് ചെയ്യുന്നു എന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്. ഇത് അദ്ദേഹം തുറന്നു പറയുന്നില്ലെന്ന് മാത്രം. അതാണ് റിയാസ് പറഞ്ഞത്. എന്നാൽ ഇത്തരം വർത്തമാനങ്ങൾ  കാരണം റിയാസ് എല്ലാവർക്കും അനഭിമതനായി. പി.വി. അൻവർ ന്യൂനപക്ഷ  വികാരം ഇളക്കി ബേപ്പൂരിലെത്തുമ്പോൾ സി പി എമ്മുകാർ ഊറിചിരിക്കുന്നതും അതു കൊണ്ടുതന്നെയാണ്.

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (15 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (45 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (1 hour ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (1 hour ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (2 hours ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (2 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (4 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (5 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

Malayali Vartha Recommends