കുഞ്ഞിനു ജന്മം നല്‍കുകയെന്ന ദമ്പതികളുടെ ആഗ്രഹവും ഭ്രൂണത്തിന്റെ ജീവിക്കാനുള്ള അവകാശവും പരിഗണിക്കണമെന്നു കോടതി... എട്ടു വര്‍ഷമായി ആശുപത്രിയില്‍ ശീതീകരിച്ചു സൂക്ഷിച്ചിട്ടുള്ള ഭ്രൂണം തുടര്‍ചികിത്സ തേടുന്ന മറ്റൊരു ആശുപത്രിയിലേക്കു കൈമാറാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി....

പെരുമ്പാവൂര്‍ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. ബാധകമല്ലാത്ത നിയമവ്യവസ്ഥയുടെ പേരില്‍ അതു നിഷേധിക്കാനാവില്ല. 2007ല്‍ വിവാഹിതരായ ദമ്പതികള്‍ കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ വന്ധ്യതയ്ക്കു ചികിത്സ തേടിയിട്ടുണ്ടായിരുന്നു. ചികിത്സാ നടപടിക്രമങ്ങളുടെ ഭാഗമായി ബീജസങ്കലനം നടത്തിയ ശേഷമുള്ള ഭ്രൂണം 2014 മുതല്‍ ശീതീകരിച്ചു സൂക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍, ഗര്‍ഭപാത്രത്തിനു വേണ്ടത്ര ശേഷി കൈവരിക്കാനായില്ലെന്ന കാരണത്താല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം 2016ല്‍ ചികിത്സ നിര്‍ത്തി. സമാന ചികിത്സ നടത്തിയ ബന്ധുവിനു ഇരട്ടക്കുട്ടികള്‍ പിറന്ന സാഹചര്യത്തിലാണു ദമ്പതികള്‍ക്കു വീണ്ടും പ്രതീക്ഷയായത്.
മൂവാറ്റുപുഴയിലെ സബൈന്‍ ആശുപത്രിയില്‍ തുടര്‍ചികിത്സ നടത്താന്‍ ഭ്രൂണം കൈമാറണമെന്നു ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും 2022 ജനുവരിയില്‍ നിലവില്‍ വന്ന അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (ആര്‍ട്) നിയന്ത്രണ നിയമം അനുസരിച്ച് ഭ്രൂണം കൈമാറുന്നത് അനുവദനീയമല്ലെന്നു മറുപടി കിട്ടിയ സാഹചര്യത്തിലാണു ഹര്‍ജി.
a
https://www.facebook.com/Malayalivartha