വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം തടയാൻ സർക്കാർ സുപ്രീം കോടതിയിലേക്ക്; ഹൈക്കോടതിയുടെ നിരീക്ഷണങ്ങളിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തി

വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിൽ സർക്കാർ പുലിവാൽ പിടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സർക്കാർ മറ്റൊരു നീക്കം നടത്തിയിരിക്കുകയാണ്. മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ്.
മുൻകൂർ ജാമ്യം നൽകാനായി ഹൈക്കോടതി ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിൽ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട് എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകുമെന്ന് നടിയുടെ പിതാവും അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെയാണ് സർക്കാർ സുപ്രീം കോടതിയിലേക്ക് ഓടിയത്.
പ്രതി വിവാഹിതനായിരുന്നു. വിവാഹ വാഗ്ദാനം നൽകി എന്ന് പറയാനാകില്ല. ഇയാളുടെ തടവിലായിരുന്നില്ല നടി . നടിയും വിജയ് ബാബുവും തമ്മിൽ ഇൻസ്റ്റഗ്രാം ചാറ്റുകൾ നടത്തി. ഇവർ തമ്മിലുള്ള സംഭാഷണങ്ങൾ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നു. അതിലൊന്നും ലൈംഗികാതിക്രമത്തെ കുറിച്ച് സൂചിപ്പിക്കുന്നില്ല തുടങ്ങിയ നിരീക്ഷണങ്ങൾ കോടതി നടത്തിയിരിക്കുകയാണ്.
എന്നാൽ പൊതു സമൂഹത്തിൽ നിന്നും വിമർശനം ശക്തമാകുകയാണ്. കോടതി ഇരയുടെ ഭാഗത്ത് നിന്നും ചിന്തിക്കുന്നില്ലെന്ന വിമർശനമാണ് ശക്തമാകുന്നത്. അതിനാൽ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും സർക്കാർ വ്യക്തമാക്കി. ഹൈക്കോടതി വിധി പൊതുസമൂഹത്തിന് മാതൃകയല്ലെനിന്നു നടിയുടെ പിതാവ് വ്യക്തമാക്കിയിരിക്കുകയാണ്. . കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്നും പിതാവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























