സിപിഐ വനിതാ നേതാവിനെ വീടു കയറി ആക്രമിച്ച സംഭവം; പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി, സിപിഐ വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ലീലാമ്മ ജേക്കബിനും ഭര്‍ത്താവിനും മരുമകള്‍ക്കും നേരെ ആക്രമണം നടത്തിയ ജോസ് സിംസൺ പുറത്ത്

സിപിഐ വനിതാ നേതാവിനെ വീടു കയറി ആക്രമിച്ച സംഭവത്തിൽ പുതിയ നീക്കം. പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസണിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സിപിഐ വളവനാട് ലോക്കല്‍ കമ്മിറ്റി അംഗം ലീലാമ്മ ജേക്കബിനും ഭര്‍ത്താവിനും മരുമകള്‍ക്കും നേരെയാണ ആക്രമണം നടന്നിരിക്കുന്നത്. ലീലാമ്മ ജേക്കബ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ലീലാമ്മ ജേക്കബിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























