സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല.... മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍, സമീപത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ കുളത്തിലേക്ക് വഴുതി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല.... മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണത്തിനൊടുവില്‍ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍.
സ്‌കൂളില്‍ നിന്നും കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് കഴിഞ്ഞദിവസം മൂന്ന് കുട്ടികളെ കണാതായത്. കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൂന്ന് കുട്ടികള്‍ സീതാപൂര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ പോയിരുന്നു. എന്നാല്‍ സമയം കഴിഞ്ഞിട്ടും കുട്ടികളെ കാണാത്തതിനാല്‍ കുടുംബാഗങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് കുടുംബാഗങ്ങളും , പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
സമീപത്തെ കൃഷിയിടത്തിലെ കുളത്തില്‍ മൃതദേഹങ്ങള്‍ പൊങ്ങികിടക്കുന്നത് കുടുംബാംഗങ്ങളാണ് കണ്ടത്. സമീപത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ കുളത്തിലേക്ക് വഴുതി വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
"
https://www.facebook.com/Malayalivartha























