രാഹുല്‍ ഞെട്ടിപ്പോയി... വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐ നടത്തിയ ത്രില്ലടിപ്പിക്കുന്ന സമരം രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്തായതോടെ നടുങ്ങിയത് കോണ്‍ഗ്രസല്ല കമ്മ്യൂണിസ്റ്റുകാര്‍; രാഹുലിന്റെ ഓഫിസ് ആക്രമിച്ചത് എഡിജിപി അന്വേഷിക്കും; ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍; എകെജി സെന്ററിന് സുരക്ഷ കൂട്ടി

രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞാണ് 19 സീറ്റ് കേരളം നല്‍കിയത്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും രാഹുലിന് വയനാട് ഭരിക്കാന്‍ മാത്രമേ യോഗമുള്ളൂ. ഇപ്പോള്‍ ഇഡി ഓഫീസ് കയറിയിറങ്ങുകയാണ് പണി. രാഹുലിന്റെ ആള്‍ക്കാര്‍ കേരളം വിട്ട് ഡല്‍ഹിയില്‍ ഇഡി ഓഫീസ് വളയുകയാണ്. ഇതിനിടയില്‍ വയനാട്ടിലെ സ്വന്തം ഓഫീസ് എസ്എഫ്‌ഐ പിള്ളേര്‍ കയറി നിരങ്ങി. തടുക്കാന്‍ ഒരു കോണ്‍ഗ്രസുകാരേയും കണ്ടില്ല.
ഭരണത്തിലായതിനാല്‍ സമരം നടത്തിയ കാലം മറന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എസ്എഫ്‌ഐ അര്‍മ്മാദിച്ചു. രാഹുലിന്റെ ഓഫീസ് ദേ കിടക്കുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധി ഞെട്ടിയപ്പോള്‍ മററ്റത്ത് സിപിഎമ്മും സര്‍ക്കാരും ഞെട്ടി.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്കു നടന്ന എസ്എഫ്‌ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫിസര്‍ക്ക് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്.
ഇവര്‍ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവം വിവാദമായതിനു പിന്നാലെ എസ്എഫ്‌ഐ നടപടിയെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ആക്രമണത്തെ അപലപിക്കുകയും ചെയ്തു. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്എഫ്‌ഐ ആക്രമണത്തെ അപലപിച്ചു.
വയനാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തകര്‍ത്ത സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധമുണ്ടായി. തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. എകെജി സെന്ററിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാളയത്ത് യൂണിവേഴ്‌സിറ്റി കോളജിന് സമീപം പൊലീസ് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു.
കോഴിക്കോട്ട് മാനാഞ്ചിറയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പാലക്കാട്ടും കൊച്ചിയിലും കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കോട്ടയം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ലക്‌സുകള്‍ വ്യാപകമായി നശിപ്പിച്ചു.
തിരുനക്കരയില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യനു പരുക്കേറ്റു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിക്കും ഗുരുതര പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധി സ്‌ക്വയറിനു സമീപം റോഡ് ഉപരോധിച്ചു.
പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വാളയാര്‍, വടക്കഞ്ചേരി ദേശീയ പാത ഉപരേ!ാധിച്ച എംഎല്‍എ ഉള്‍പ്പെടെയുളള പ്രവര്‍ത്തകരെ പെ!ാലീസ് അറസ്റ്റു ചെയ്തു നീക്കി.
https://www.facebook.com/Malayalivartha























