Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉദ്യേ‍‍ാഗസ്ഥരുടെ അനാസ്ഥ! സമയത്തിനു ലേലം നടക്കാത്തതു മൂലം സർക്കാരിനു നഷ്ടമാകുന്നതു ലക്ഷങ്ങൾ, അമരവിള–കുന്നത്തുകാൽ റോഡ് വശത്ത് അപകടാവസ്ഥയിലായതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മുറിച്ച പത്തോളം കൂറ്റൻ ആഞ്ഞിലി മരങ്ങളിൽ ഭൂരിഭാഗവും നശിച്ചു...

25 JUNE 2022 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....

ഉദ്യേ‍‍ാഗസ്ഥരുടെ അനാസ്ഥ മൂലം സർക്കാരിനു നഷ്ടമാകുന്നതു ലക്ഷങ്ങൾ എന്ന് റിപ്പോർട്ട്. അമരവിള–കുന്നത്തുകാൽ റോഡ് വശത്ത് അപകടാവസ്ഥയിലായതിനെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് മുറിച്ച പത്തോളം കൂറ്റൻ ആഞ്ഞിലി മരങ്ങളിൽ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞിരിക്കുകയാണ്. സമയത്തിനു ലേലം നടക്കാത്തതാണ് ഇതിനു കാരണമായി പറയുന്നത്. അമരവിള മുതൽ നെടിയാംകോട് വരെ 5 സ്ഥലങ്ങളിൽ റോഡരികിൽ മരങ്ങൾ മുറിച്ചു കൂട്ടിയിട്ടുമുണ്ട്. ഇതിൽ ഭൂരിഭാഗവും രാത്രിയുടെ മറവിൽ കടത്തിക്കഴിഞ്ഞതായി കണ്ടെത്തിയിരിക്കുകയാണ്.

അതോടൊപ്പം തന്നെ തടികൾക്കു വനം വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില കൂടുതൽ ആയതിനാലാണ് രണ്ടു തവണ ലേലം നടത്തിയിട്ടും ആരും ഏറ്റെടുക്കാത്തതെന്നാണു പെ‍ാതുമരാമത്ത് അധികൃതരുടെ വിശദീകരണം എന്നത്. വില കൂടുതൽ കാരണം മരം വിറ്റു പോയില്ലെങ്കിൽ വീണ്ടും വനം വകുപ്പിനു കത്ത് നൽകി വില കുറപ്പിച്ച ശേഷം പുനർലേലം ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. എന്നാൽ അതും നടന്നില്ല. അമരവിള താന്നിമൂടിനു സമീപത്തെ മരത്തിന് തന്നെ 150 വർഷത്തോളം പഴക്കമുണ്ട് എന്നാണ് അധികൃതർ പറയുന്നത്.

അതോടൊപ്പം തന്ന്നെ 15 ലക്ഷത്തോളം രൂപയാണു വില കണക്കാക്കിയിരുന്നത്. ഇതിന്റെ നാല് മീറ്ററോളം വിസ്തീർണമുള്ള ചുവടുഭാഗം പൂർണമായി ദ്രവിച്ച നിലയിൽ ആണ് ഉള്ളത്. ഏതാനും വർഷം മുൻപ് നെടിയാംകോട് ഇന്ദിരാ നഗറിനു സമീപം നിന്ന ആഞ്ഞിലി മരം പത്തു ലക്ഷത്തോളം രൂപയ്ക്കാണു ലേലം പോയിരിക്കുന്നത്. ഇതിന്റെ ഇരട്ടി വിസ്തീർണം ഉള്ള മരം ആണ് താന്നിമൂട്ടിൽ വെയിലും മഴയും ഏറ്റു ചിതലെടുത്തു നശിക്കുന്നത്. പുറമ്പോക്ക് ഭൂമിയിലെ മുറിച്ചിട്ട മരങ്ങൾ ലേലം ചെയ്തു പോയില്ലെങ്കിൽ തന്നെ നശിക്കാതിരിക്കാൻ സർക്കാർ നിയന്ത്രണത്തിലുള്ള തടി ഡിപ്പോകളിലേക്കു മാറ്റി സംരക്ഷിക്കണമെന്ന വ്യവസ്ഥയും ഇവിടെ പാലിച്ചിട്ടില്ല.

കൂടാതെ റോഡ് വശത്തെ തടി ശേഖരം ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയത് സമീപവാസികൾക്കും ദുരിതമായിട്ടുമുണ്ട്. മരം മുറിക്കലിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ അടക്കമുള്ള ഉദ്യേ‍ാഗസ്ഥരുടെ ഗുരുതര വീഴ്ചയാണു മരങ്ങൾ ചിതലെടുക്കുന്നതിനും മോഷണം പോകുന്നതിനും കാരണമെന്നാണ് ഉയരുന്ന ആരോപണം. സർക്കാരിനു വൻ തുക നഷ്ടം വരുത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യേ‍ാഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യം ഉയർന്നിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (8 minutes ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (27 minutes ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (42 minutes ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (1 hour ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (1 hour ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (1 hour ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (1 hour ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (1 hour ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (2 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (7 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (7 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (7 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (7 hours ago)

Malayali Vartha Recommends