വിശപ്പും കാലില്‍ വൃണവും പുഴുക്കളും, വേദന സഹിക്കാനാവാതെ അയാള്‍ അലമുറയിട്ടു കരഞ്ഞു; ഒന്നര വര്‍ഷത്തോളം രാധാകൃഷ്ണന് കൊടിയ പീഡനം; അയല്‍വാസികള്‍ പറയുന്നത് കേട്ട് നെഞ്ചുതകര്‍ന്ന് കേരളക്കര; ആ ക്രൂരത കാട്ടിയത് അവര്‍...

സഹോദരന്മാരുടെ ക്രൂരപീഡനത്തില്‍ നിന്ന് രാധാകൃഷ്ണന് മോചനം. ഒന്നര വര്‍ഷത്തോളമായി രാധാകൃഷ്ണനെ സഹോദരന്മാര്‍ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
ആലുവ അമ്പാട്ടുകാവ് സജിതാലയത്തില്‍ രാധാകൃഷ്ണനാണ് കഴിഞ്ഞ കുറെ നാളുകളായി കഷ്ടപ്പാട് അനുഭവിച്ചിരുന്നത്. ഇയാള്‍ക്ക് ഭക്ഷണവും ചികിത്സയും നല്‍കിയിരുന്നില്ല എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അവര്‍ തന്നെയാണ് രാധാകൃഷ്ണന്റെ ദുരവസ്ഥ ജനപ്രതിനിനികളെ അറിയിച്ച് മോചനം സാധ്യമാക്കിയത്.
ജനപ്രതിനിധികള്‍ സ്ഥലത്തെത്തുമ്പോള്‍ കൃത്യമായ ഭക്ഷണ ലഭിക്കാതെ അവശനിലയിലായിരുന്നു രാധാകൃഷ്ണന്‍. ഒന്നര വര്‍ഷമായി അടച്ചിട്ട വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു രാധാകൃഷ്ണന്‍. ഇടക്കൊക്കെ ഇയാളുടെ സഹോദരങ്ങള്‍ വീട്ടില്‍ വന്ന് കാര്യങ്ങള്‍ ചെയ്യും. ഇതുകഴിഞ്ഞാല്‍ തിരിച്ച് പോകും. പോകുമ്പോള്‍ ഗേറ്റ് താഴിട്ട് പൂട്ടിയാണ് പോകുക. അയല്‍വാസികള്‍ക്കും ഇയാളുടെ അടുത്ത് വരാന്‍ സാധിക്കില്ല. ഇടക്കൊക്കെ അവര്‍ രാധാകൃഷ്ണന് ഭക്ഷണം എത്തിച്ചുകൊടുക്കാറുണ്ട്.
ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും സ്ഥലത്ത് എത്തുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. പിന്നീട് അവര്‍ ഗേറ്റ് തകര്‍ത്താണ് വീട്ടില്‍ പ്രവേശിച്ചത്. ഈ സമയത്ത് കാല്‍മുട്ടിന് താഴെ വ്രണം വന്ന് പുഴുവരിച്ച നിലയിലായിരാന്നു രാധാകൃഷ്ണന്‍. മാത്രമല്ല അയാള്‍ ഇരുന്നിരുന്ന സ്ഥലം വൃത്തിഹീനമായിരുന്നു. വീട്ടില്‍ വന്നവരെ കണ്ടതും സങ്കടം സഹിക്കാനാകാതെ അയാള്‍ വാവിട്ട് കരഞ്ഞു. വിശപ്പും കാലിലെ മുറിവിന്റെ വേദനയും രാധാകൃഷ്ണന് സഹിക്കാക്കാന്‍ കഴിഞ്ഞിരുന്നില്ല.
ആരോഗ്യവാനായിരുന്ന സമയത്ത് വ്യവസായ മേഖലയിലെ ഒരു കമ്പനിയില്‍ ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്‍. പിന്നീട് സഹോദരന്‍മാരെ നല്ല നിലയില്‍ എത്തിക്കാനും അയാള്‍ ഒരു പാട് ബുദ്ധിമുട്ടി. ഇപ്പോള്‍ സഹോദരന്മാര്‍ എല്ലാനരും സാമ്പത്തികമായി വളര്‍ച്ചയിലാണ്. എന്നിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ അവര്‍ തയ്യാറല്ല. ഒരാളെ നിര്‍ത്തി രാധാകൃഷ്ണനെ പരിചരിക്കാന്‍ പോലും ആ സഹോദരങ്ങള്‍ തയ്യാറാവുന്നില്ല. മാത്രല്ല ഭക്ഷണം കൊടുക്കുന്നതിന് നാട്ടുകാരെയും വിലക്കിയിരുന്നു.
നിലവില്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























