ഫാസ്റ്റ് ഫുഡ് കടയിൽ വന്‍ തീപിടിത്തം, തീ ഉയരുന്നത് കണ്ടയുടന്‍ ഹോട്ടലിനുള്ളില്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും പുറത്തേക്ക് ഇറങ്ങി ഓടി, ഒഴിവായത് വന്‍ അപകടം...!

കണ്ണൂരിൽ ഫാസ്റ്റ് ഫുഡ് കട ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു. വ്യാഴാഴ്ച്ച രാത്രി 10. 40 ഓടെയാണ് തീപ്പിടുത്തം ഉണ്ടായത്. തലശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം കോഴിക്കോട് റോഡില്‍ പ്രവർത്തിച്ച കേവിസ് അറേബ്യന്‍ ഹട്ട് എന്ന ഫാസ്റ്റ് ഫുഡ് കടയാണ് കത്തിനശിച്ചത്. ഹോട്ടലിന്റെ തൊട്ടടുത്ത മെഡിക്കല്‍ഷോപ്പിലെ കമ്പ്യൂട്ടര്‍ സിസ്റ്റം തകരാറിലാവുകയും തീ ചൂടുകൊണ്ട് മരുന്നുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്തിട്ടുണ്ട്
വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ മണിക്കൂറുകളുടെ പ്രയത്‌ന ഫലമായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് അണച്ചു.ഗ്യാസ് അടുപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ സമയം ഹോട്ടലിനുള്ളില്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരുമുണ്ടായിരുന്നു.
തീ ഉയരുന്നത് കണ്ടുയുടന്‍ ഇവര്‍ പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. തലശ്ശേരിയില്‍ നിന്ന് മൂന്നും പാനൂരില്‍ നിന്ന് ഒരു അഗ്‌നിരക്ഷാസേന യൂണിറ്റുമെത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പാചക ആവശ്യത്തിനായി സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീ പടരാതെ ഇരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഹോട്ടലിലെ ഫര്‍ണിച്ചറും ഇന്റീരിയറും മുഴുവനായും കത്തിനശിച്ചു.
https://www.facebook.com/Malayalivartha























