നടന്നത് നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യം; ചട്ടവിരുദ്ധമായി പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തി! എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നിലപാട് എടുക്കുന്നതെന്ന് വ്യക്തമല്ല, പ്രതിപക്ഷ നേതാവ് ഒരക്ഷരം സംസാരിച്ചില്ല... മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ബഹളവും കോലാഹലവും മാത്രമാണ് ആകെ നടന്നത്. കല്‍പ്പറ്റ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടത്താന്‍ സമ്മതിക്കുകയല്ലേ വേണ്ടത്. പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്ന തടസ്സപ്പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതോടൊപ്പം തന്നെ ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് യുഡിഎഫിന് പറയാനായില്ല. ചട്ടവിരുദ്ധമായി പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയിരുന്നു. എന്തുകൊണ്ടാണ് പ്രതിപക്ഷം ഇത്തരത്തിലൊരു നിലപാട് എടുക്കുന്നതെന്ന് ഇതുവരെ വ്യക്തമല്ല. വല്ലാത്തൊരു അസഹിഷ്ണുതയാണ് കാണിക്കുന്നത്. പ്രതിപക്ഷ നേതാവ് ഒരക്ഷരം പോലും സംസാരിച്ചില്ല. സര്‍ക്കാരിന്റെ മറുപടി കേള്‍ക്കാനും പ്രതിപക്ഷം തയ്യാറായിരുന്നില്ല. ജനാധിപത്യമായ അവകാശം വിനിയോഗിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി.
കൂടാതെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ ആരും അനുകൂലിച്ചില്ല. അഖിലേന്ത്യാ തലത്തില്‍ വരെ സംഭവത്തെ അപലപിക്കുകയുണ്ടായി. പെണ്‍കുട്ടികളടക്കം മാര്‍ച്ചില്‍ പങ്കെടുത്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. 24 പേരെ സസ്‌പെന്‍ഡ് ചെയ്ത് എസ്എഫ്‌ഐ സംഭവം അന്വേഷിക്കുകയാണ്. കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ആക്രമണത്തില്‍ കൃത്യമായ അന്വേഷണത്തിന് എഡിജിപിക്ക് ചുമതല നല്‍കി. ഇത്രയെല്ലാം കാര്യങ്ങള്‍ സംഭവിച്ചിട്ടും പ്രതിഷേധം എന്തിനാണെന്നും മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി.
ഇവിടൊരു കലാപ അന്തരീക്ഷം എങ്ങനെ ഉണ്ടാക്കാനാകും എന്നാണ് പലരും നോക്കിയത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പത്ര ഓഫീസുകള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി. കല്‍പ്പറ്റ എംഎല്‍എയുടെ ഗണ്‍മാന്‍ വരെ പങ്കെടുത്തെന്ന വാര്‍ത്ത പോലും വരുകയുണ്ടായി. കല്‍പ്പറ്റ ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിടുമെന്ന് പ്രതിപക്ഷ നേതാവ് ആക്രോശിച്ചുകൊണ്ട് രംഗത്തെത്തി. അവസരം കിട്ടിപ്പോയി എന്ന മട്ടിലാണ് യുഡിഎഫിന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
കൂടാതെ ഒരു കേന്ദ്ര ഏജന്‍സി രാഹുല്‍ ഗാന്ധിയെ വിധേയനാക്കിയെന്നത് ശരിയാണ്. രാഹുലിനെ ചോദ്യം ചെയ്യാനിടയാക്കിയ സംഭവത്തില്‍ സിപിഎമ്മിനോ ഇടതുപക്ഷത്തിനോ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ? രാഹുലിനെതിരെ പരാതി നല്‍കിയാത് ഇടതുപക്ഷമാണോ? എന്നും അദ്ദേഹം ചോദിക്കുകയുണ്ടായികോണ്‍ഗ്രസ് പറയുന്നതില്‍ നിന്ന് വ്യത്യസ്ത നിലപാട് സിപിഎം സ്വീകരിക്കുന്നത്. വാളയാറിന് അപ്പുറം ഒരു നിലപാട് വാളയാറിന് ഇപ്പുറം മറ്റൊരു നിലപാടെന്ന രീതി സിപിഎമ്മിനോ എല്‍ഡിഎഫിനോ ആയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.
https://www.facebook.com/Malayalivartha






















