തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി മോഷണ കേസുകളില്‍ പ്രതികളായ കോയമ്പത്തൂര്‍ സ്വദേശികളെ വര്‍ക്കല പൊലീസ് പിടികൂടി. ശരവണന്‍(22), ഗോകുല്‍ ദിനേഷ് (24) എന്നിവരാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ പാപനാശം വിനോദസഞ്ചാര മേഖലയില്‍ കണ്ട ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും, വര്‍ക്കല പൊലീസ് ഇവരുടെ ഡീറ്റൈല്‍സ് പരിശോധിക്കുകയും ചെയ്തതോടെയാണ് യുവാക്കള്‍ കുടുങ്ങിയത്. തമിഴ്‌നാട് വടവള്ളി പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഇവര്‍ പ്രതികളാണെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു. പ്രതികളെ തമിഴ്‌നാട് പൊലീസിന് കൈമാറി.
https://www.facebook.com/Malayalivartha























