തലപ്പത്ത് ഇനി കെ ജയകുമാർ..ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്..എല്ലാം കത്തി ജ്വലിച്ചു... അയ്യപ്പന് അനിഷ്ടങ്ങളില്ല.. വാസു ചുമതയലേറ്റപ്പോള്‍ കത്തിച്ചത് രണ്ടു തിരികള്‍; അത് അപ്പോള്‍ തന്നെ കരിന്തിരി ആയി പോയി..

മണ്ഡല മാസം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ശബരിമലയിലേക്ക് ഐശ്വര്യമായി കാലെടുത്തു വയ്ക്കുകയാണ് കെ ജയകുമാർ. അതിന്റെ ഭരണം ശബരിമലയിൽ എത്രത്തോളം ഇനി മാറ്റങ്ങൾ സൃഷ്ട്ടിക്കും എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടത് . അങ്ങനെ വിവാദങ്ങൾക്ക് നടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇനി പുതിയ മുഖം, പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു.ശബരിമല സ്വർണക്കൊള്ള വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി അധികാരമേറ്റു.
മുൻ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാർ പ്രസിഡന്റായും മുൻ വനം മന്ത്രി കെ രാജു ബോർഡ് അംഗമായും ചുമതലയേറ്റു. ഇന്ന് 11.30ന് ദേവസ്വം ബോർഡ് അസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ നടന്നത്. രണ്ട് വർഷത്തേക്കാണ് കെ ജയകുമാറിന്റെ കാലാവധി. മുൻപ് കസേരയിൽ ഇരുന്ന പലരുടെയും വീട്ടു മുറ്റത്ത് കേന്ദ്ര ഏജൻസികൾ കേറി നിരങ്ങുന്ന സമയത്താണ് ഇവിടെ ചുമതലയേൽക്കൽ. ഇനി അങ്ങോട്ട് എന്തൊക്കെ കനേഡിനി വരുമെന്നുള്ളത് നമ്മുക്ക് കണ്ടറിയാം . ഇന്ന് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ എന്നിവരും പങ്കെടുത്തു.ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
വിവാദങ്ങൾക്കിടെ യാത്രയയപ്പ് സമ്മേളനവും ഒഴിവാക്കിയതും ശ്രദ്ധേയമായി.ഈ സാഹചര്യത്തിലാണ് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്. രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള ഒരാളെ പ്രസിഡന്റാക്കാനാണ് സർക്കാർ തീരുമാനിച്ചത്.കെ ജയകുമാർ വിരമിച്ച ശേഷം അഞ്ച് വർഷം മലയാളം സർവകലാശാല വൈസ് ചാൻസിലറായിരുന്നു. നിലവിൽ ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും കെ ജയകുമാർ ശ്രദ്ധേയനാണ്.
കെ രാജു മുൻപ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്നു.വളരെ നാടകീയമായിട്ടുള്ള കാര്യങ്ങൾക്കാണ് ഇന്ന് ആ വേദി സാക്ഷ്യം വഹിച്ചത് . ഇതിനു മുൻപ് ആ കസേരയിൽ ഇരുന്നവർ വന്നപ്പോൾ സംഭവിച്ച കാര്യങ്ങൾ ഒന്ന് പരിശോധിക്കാം . കെ വാസു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അന്ന് വേദിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിലവിളക്കില്‍ കത്തിച്ചത് രണ്ടു തിരിയായിരുന്നു. ആ രണ്ടു തിരിയും കത്തിച്ചയുടന്‍ അണഞ്ഞു. എൻ.വാസു തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞയ്‌ക്ക് ഒരുക്കിയ ചടങ്ങിൽ തന്നെ ദുർ നിമിത്തങ്ങൾ കണ്ടിരുന്നു. എൻ.വാസു സത്യപ്രതിജ്ഞയ്‌ക്ക് ശേഷം തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റ് രജിസ്റ്ററിൽ
ഒപ്പിടുമ്പോൾ അയ്യപ്പ വിഗ്രഹത്തിന് മുന്നിൽ തെളിയിച്ച നിലവിളക്ക് കരിന്തിരി കത്തി അണഞ്ഞിരുന്നു.2019 നവംബർ 15 നാണ് എൻ.വാസു ദേവസ്വം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ഉദ്ഘാടകൻ. വേദിയിൽ സജ്ജീകരിച്ച അയ്യപ്പ വിഗ്രഹത്തിനു മുന്നിലെ നിലവിളക്കിൽ രണ്ട് തിരികൾ തെളിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. അതിനുശേഷം സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ സമയത്ത് തന്നെ ഒരു തിരി കെട്ടു.
രജിസ്റ്ററിൽ ഒപ്പിടുമ്പോൾ രണ്ടാമത്തെ തിരിയിലെ ദീപവും അണഞ്ഞു.2018 ൽ സ്വർണക്കൊള്ള നടക്കുമ്പോൾ എൻ.വാസുവായിരുന്നു ദേവസ്വം കമ്മീഷണർ. മാത്രമല്ല ശബരിമലയിലെ യുവതീ പ്രവേശന സമയത്തും വാസുവിനായിരുന്നു ചുമതല. അതിനുശേഷമാണ് വാസു ദേവസ്വം പ്രസിഡന്റായി എത്തുന്നത്. ചടങ്ങിൽ മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറും ഇപ്പോൾ റിമാൻഡിലുള്ള സുധീഷും പങ്കെടുത്തിരുന്നു.സത്കർമ്മങ്ങൾക്കിടെ കരിന്തിരകത്തുന്നത് ദുർനിമിത്തവും വരാനിരിക്കുന്ന അപകടങ്ങളുടെ സൂചനയുമായാണ് കണക്കാക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ തിരികെട്ടത് കരിന്തിരി കത്തി എന്ന വാചകത്തിൽ ജന്മഭൂമി അന്നുതന്നെ പ്രസിദ്ധീകരിച്ചിരുന്നു.
2019 നവംബര്‍ 16ന് ജന്മഭൂമി പ്രസിദ്ധീകരിച്ച ചിത്രം ഈ ദുര്‍നിമിത്ത കഥയാണ് പറയുന്നത്. ചിത്രം: കട്ടുകട്ട് കെട്ട നാളമായി... എന്‍.വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിചുമതലയേറ്റ് രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നിലെ നിലവിളക്ക് കെടുന്നു-ഇതായിരുന്നു അന്ന് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസു അറസ്റ്റിലാകുമ്പോള്‍ ചര്‍ച്ചയായത് ജന്മഭൂമിയിലെ പഴയ ചിത്രമായിരുന്നു.ഇപ്പോള്‍ കെ ജയകുമാര്‍ അധികാരമേറ്റു. ഈ സമയം ഏഴു തിരികളാണ് നിലവിളക്കില്‍ ഇട്ടത്. എല്ലാം കത്തി ജ്വലിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും വേദിയിലുണ്ടായിരുന്നു.
പ്രശാന്തും ദേവസ്വം സ്വര്‍ണ്ണ കൊള്ളയില്‍ സംശയ നിഴലിലാണ്. പ്രശാന്തിനെ വേദിയിലെരുത്തി സ്ഥാനമൊഴിയുന്ന പ്രസിഡന്റിന് വേണ്ട അര്‍ഹമായ സ്ഥാനം ജയകുമാര്‍ ഉറപ്പാക്കി. അപ്പോഴും നിലവിളക്കിലെ 7 തിരികളും കെടാതെ നിന്നു. അയ്യപ്പന് അനിഷ്ടങ്ങളില്ല. അങ്ങനെ ജയകുമാറിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ എല്ലാം മംഗളമായി. സിപിഐ പ്രതിനിധിയായി മുന്‍ മന്ത്രിയായ കെ രാജുവും ദേവസ്വം ബോര്‍ഡ് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു. വിളപ്പില്‍ രാധാകൃഷ്ണനാകും സിപിഐ പ്രതിനിധിയെന്നാണ് കരുതിയത്. എന്നാല്‍ ജയകുമാര്‍ പ്രസിഡന്റായി എത്തുന്നതോടെ അതില്‍ മാറ്റം വന്നു. നായര്‍-ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍ വിളപ്പില്‍ രാധാകൃഷ്ണനെ മാറ്റി കെ രാജുവിനെ നിയോഗിച്ചു. അങ്ങനെ ദേവസ്വം ബോര്‍ഡില്‍ സമുദായ സമവാക്യവും ഉറപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നാണ് ചില വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ .
https://www.facebook.com/Malayalivartha


























