പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍

കാഞ്ഞങ്ങാട് 17കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പാണത്തൂര്‍ സ്വദേശി അനസാണ് (22) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് സൗഹൃദം നടിച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പ്രതിയെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























