യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്. പ്രതിയായ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി (50) നെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. സംഭവദിവസം പ്രതി കേരള എക്‌സ്പ്രസില്‍ കയറിയത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്നായിരുന്നു . പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും ശനിയാഴ്ച തെളിവെടുപ്പ് നടത്തും.
ട്രെയിൻ വർക്കലയിൽ എത്തിയപ്പോഴാണ് പ്രതി യുവതിയെ അക്രമിച്ചത്.കേരള എക്‌സ്പ്രസില്‍നിന്ന് സുരേഷ്‌കുമാര്‍ ചവിട്ടിത്തള്ളിയിട്ട പേയാട് സ്വദേശിനി ശ്രീക്കുട്ടി ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.നവംബര്‍ രണ്ടാം തീയതി രാത്രിയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസില്‍നിന്ന് സുരേഷ്‌കുമാര്‍ യുവതിയെ ചവിട്ടിത്തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.വളരെ നടുക്കത്തോടെയാണ് മലയാളികൾ ഈ വാർത്ത കേട്ടത് . പ്രതിയെ വളരെ വേഗത്തിൽ പിടികൂടാനും പൊലീസിന് സാധിച്ചിരുന്നു .
https://www.facebook.com/Malayalivartha
























