കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് അറസ്റ്റില്‍. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറ സുരേഷിനെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്.
ബേക്കല്‍ പോലീസ് പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിന്റെ ഇടയിലാണ് കുട്ടി താന്‍ പീഡനത്തിനിരയായ വിവരം പറയുന്നത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മറ്റൊരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാണത്തൂര്‍ സ്വദേശിയായ അനസിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പൊ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha























