നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം

നെടുമങ്ങാട് ഗ്യാസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം തെങ്കാശി സംസ്ഥാന പാതയിലെ മഞ്ഞക്കൂട്ട് മൂല വളവിലാണ് അപകടം ഉണ്ടായത്. സിഎൻജി കൊണ്ടു പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ക്യാബിൻ വേർപെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് പ്രദേശത്തെ വാഹനഗതാഗതം ഫയർഫോഴ്സ് നിരോധിച്ചു. ഗ്യാസ് സിലിണ്ടറുകളാണ് ക്യാബിനിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ നിലവിൽ ചോർച്ചയുണ്ട്. നെടുമങ്ങാട്, വിതുര ഫയർ ഫോഴ്സുകൾ സ്ഥലത്തെത്തി പ്രദേശത്തെ വാഹനഗതാഗതം പൂർണമായും നിരോധിച്ചു.
മണിക്കൂറുകൾ എടുത്താണ് ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോർച്ച തടയാൻ സാധിച്ചത് മുൻ കരുതലിന്റെ ഭാഗമായി പ്രദേശത്ത് 50 മീറ്റർ ചുറ്റളവിൽ നിൽക്കുന്ന ആളുകളെ മാറ്റുകയും ചെയ്തിരുന്നു . കിടപ്പ് രോഗികളെയടക്കം പ്രദേശത്ത് നിന്ന് മാറ്റി രക്ഷാപ്രവർത്തനം തുടരുകയാണ്.
https://www.facebook.com/Malayalivartha


























