കാലുപിടിച്ച് കരഞ്ഞ് വിജയ്ബാബു... 'ഞാൻ ജീവിച്ചിരിക്കില്ല!' നാണമുണ്ടോ ഇങ്ങനെ മോങ്ങാൻ... വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിജയ് ബാബു അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തായിരിക്കുകയാണ്. പരാതി പുറത്തറിഞ്ഞാല്‍ താന്‍ മരിക്കുമെന്നും പോലീസുകാര്‍ ഇത് ആഘോഷിക്കുമെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ വന്ന് കാലുപിടിക്കാമെന്നും അതിജീവിത തന്നെ തല്ലിക്കോട്ടെയെന്നും വിജയ് ബാബു സംഭാഷണത്തില്‍ പറയുന്നു.
ഞാന്‍ പറയുന്നത് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചുപോകും, ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളേ ആയുള്ളൂ. എന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കണം.
എനിക്ക് മനസിലായി, ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. പക്ഷേ, അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പ് പറയാം. ഞാന്‍ വന്ന് കാലുപിടിക്കാം. അവള്‍ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, പക്ഷേ, ഇത് വെളിയില്‍ നാട്ടുകാര്‍ സെലിബ്രേറ്റ് ചെയ്യാന്‍ സമ്മതിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു, സമ്മതിച്ചു. അതിന് സൊലൂഷന്‍ ഇല്ലേ.
അതിന് പോലീസ് കേസാണോ, നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ, ഇത്തരത്തിലാണ് വിജയ്ബാബു ചോദിക്കുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്.
എന്തായിരുന്നാലും തൊട്ട് പിന്നാലെ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബു പ്രതികരണവുമായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു. സത്യം ജയിക്കുമെന്ന് വിജയ് ബാബു പോസ്റ്റിൽ വ്യക്തമാക്കി. ‘നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ കുറിപ്പ്. അത്രയധികം മാനസിക വിഷണത്തിലൂടെയാണ് കടന്ന് പോകുന്നത് എന്ന് ജനങ്ങൾക്ക് കൂടി വ്യക്തമാകാനായിരിക്കും ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ: ‘‘എന്തു സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’’ എന്നതാണ്.
അതിനിടെ, നടിയെ പീഡിപ്പിച്ച കേസില്‍ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വിജയ്ബാബുവിനെ പോലീസ് വിട്ടയക്കും. അഞ്ചുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു.
ഇതേത്തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നടപടി. നേരത്തെ കേസില്‍നിന്ന് പിന്മാറാന്‍ വിജയ്ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത മാതൃഭൂമിയോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബന്ധു വഴി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും പുറത്തു വന്നിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ വിജയ് ബാബു ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്.
https://www.facebook.com/Malayalivartha






















