പിണറായി 'കുന്ദംകുളം കിം'... തേച്ചൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ... കല്ലേറുമായി ഷാഫി പറമ്പിലും... നാണം കെട്ട് തൊലിയുരിഞ്ഞു

കാണഭൂതൻ, മാൻഡ്രേക്ക് അങ്ങനെ അനവധി പേരുകളാണ് മുഖ്യമന്ത്രിയെ കളിയാക്കി പ്രതിപക്ഷം വിളിക്കാറുള്ളത്, എന്നാലിപ്പോൾ അതിനു പിറകെ മറ്റൊരു പേരുകൂടി നിർദ്ദേശിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതിനൊക്കെ തുടക്കം എന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തന്നെയാണ്.
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. നിയമസഭയുടെ ചരിത്രത്തിലില്ലാത്ത കാര്യമാണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. ചട്ടവിരുദ്ധമായി ബാനറും പ്ലക്കാര്‍ഡും പ്രതിപക്ഷം ഉയര്‍ത്തിയെന്നും പ്രതിപക്ഷം നല്‍കിയ നോട്ടീസ് അവര്‍ തന്നെ തടസ്സപ്പെടുത്തിയെന്നും ആരോപിച്ചു. അടിയന്തര പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. സര്‍ക്കാരിന്‍റെ മറുപടി തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ ഇതിന് പിന്നാലെ ഒന്നിനു പിറകെ മറ്റൊന്നായി കടുത്ത ആക്രമണമാണ് മുഖ്യമന്ത്രിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ 'കുന്ദംകുളം കിം' എന്ന് വിളിച്ചു കൊണ്ടാണ് ഇതിന് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയത്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് 'കുന്ദംകുളം കിം' എന്ന് പിണറായി വിജയനെ പരാമർശിച്ചത്. തുറന്ന പുസ്തകമാകുന്ന മുഖ്യമന്ത്രിയുടെ ജീവിതത്തിലെ പല പേജും വായിക്കാൻ കൊള്ളില്ലായെന്നാണ് നാട്ടുകാർ പറയുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ എഴുതി.
ഇതിനു കാരണവും മുഖ്യമന്ത്രി തന്നെ ഏറ്റവും ഒടുവിൽ പറഞ്ഞ ചില പ്രസ്താവന തന്നെയാണ്. സർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‍ന സുരേഷ് നല്‍കിയ രഹസ്യമൊഴിക്കെതിരെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്ത് വന്നത്.
സ്വർണം ബിരിയാണി ചെമ്പില്‍ കൊണ്ടുവന്നുവെന്ന മൊഴി കേട്ടപ്പോഴാണ് താനും അറിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം കത്തിച്ചാൽ വിജയനെയോ സർക്കാരിനെയോ തകർക്കാമെന്നാണ് ചിലരുടെ മോഹം. അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്‍റെ പൊതുജീവിതം. അതിലെനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. ജനങ്ങൾക്ക് മുന്നിലുള്ള തുറന്ന പുസ്തകമാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും മുഖ്യമന്ത്രിക്ക് മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നത് കൗതുകമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക് വിഡിയോയിലൂടെയാണ് ഷാഫിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനുള്ള ഉപദേശങ്ങളും.
37 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുതെന്ന് പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നു. രാവിലെ നിയമസഭയിൽ ചരിത്രത്തില്‍ ഇല്ലാത്തവിധം മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ നിങ്ങൾക്കുവേണ്ടത് മാത്രം. മറ്റുള്ളത് വിലക്കാൻ ആരാണ് നിര്‍ദേശം നൽകിയത്? കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആരാണ്?.
ഇന്നും 45 മിനിറ്റ് റേഡിയോ തുറന്നുവച്ചത് പോലെ വാർത്താസമ്മേളനം നടത്തി. 10 മിനിറ്റ് അങ്ങേയ്ക്ക് വേണ്ട രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി. ബാക്കി എല്ലാ ചോദ്യങ്ങൾക്കുമായി അഞ്ചോ ആറോ മിനിറ്റ്. പ്രതിപക്ഷ നേതാവ് ഒരു മണിക്കൂർ 20 മിനിറ്റോളം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ കൗതുകം.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ അടിച്ചു തകര്‍ത്ത രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ തലയറുത്ത ഗാന്ധി പ്രതിമ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നിയമസഭയില്‍ അങ്ങേയ്ക്ക് മുൻപില്‍ അത് സമര്‍പ്പിക്കും എന്നാണ് അവസാനിക്കുന്നത്. എന്തായിരുന്നാലും ഇതൊക്കെ കേട്ടു കഴിഞ്ഞപ്പോൾ മുഖ്യന് തന്നെ തോന്നിക്കാണും വേണ്ടായിരുന്നു എന്ന്. കാരണം വഴിയേ പോയ ഏടാകൂടത്തെയാണ് ഏണി ചാരി വിളിച്ച് വരുത്തിയത്.
https://www.facebook.com/Malayalivartha






















