സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിച്ചത് കത്തിക്കുത്തില്‍...

സ്കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ വഴക്ക് അവസാനിച്ചത് കത്തിക്കുത്തില്‍. കണ്ണൂര്‍ തലശ്ശേരിയിലെ ഒരു സ്കൂളിലാണ് സംഭവം നടന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠിയായ വിദ്യാര്‍ത്ഥിനി ക്ലാസില്‍ വച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.
നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്റെ പേരിലാണ് കുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും പ്രായപൂര്‍ത്തിയാവാത്തവര്‍ ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha