ദളിത് സ്ത്രീകളെ കബളിപ്പിച്ചു റിലേഷൻഷിപ്പിൽ നിർത്തുകയും ചൂഷണം ചെയ്യുന്നതും നിശബ്ദയായി നോക്കി നിൽക്കാൻ ആവില്ല...സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഒപ്പം നിന്ന സ്ത്രീയുടെ മകനെ കാണിക്കുമെന്ന് ഭീഷണിപെടുത്താൻ മാത്രം താങ്കൾ അധ:പതിച്ചു എന്ന് എനിക്ക് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല; കനക ദുർഗയുടെ ഭർത്താവിനെതിരെ ബിന്ദു അമ്മിണിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും ശബരിമലയിൽ കയറി വാർത്തകളിൽ നിറഞ്ഞു നിന്ന കനക ദുർഗയും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതയായത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു ഇരുവരെയും വിവാഹം നടന്നത്. ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്ന നവ ദമ്പതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ ഇതാ കനക ദുർഗയുടെ ഭർത്താവ് ശിവൻ കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ബിന്ദു അമ്മിണി രംഗത്ത് എത്തിയിരിക്കയാണ്. ഫേസ്ബുക്കിലൂടെയാണ് അവരുടെ ആരോപണം.
ശിവൻകുട്ടി ദലിത് സ്ത്രീകളുളെ ചൂഷണം ചെയ്യുന്ന വ്യക്തിയാണെന്നും, പല സ്ത്രീകളെയും ഇയാൾ ലൈംഗികമായും സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ബിന്ദു തന്റെ ഫേസബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഒപ്പം നിന്ന സ്ത്രീയുടെ മകനെ കാണിക്കുമെന്ന് ഭീഷണിപെടുത്തിയ വിടനാണ് ശിവൻ കൂട്ടിയെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു.
കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരുപാട് ആലോചിച്ചാണ് ഞാൻ ഇത് എഴുതുന്നത്. എഴുതാതെ ഇരിക്കാൻ എന്റെ മനസാക്ഷി അനുവാദിക്കുന്നില്ല. ഒപ്പം നിൽക്കാൻ ചിലപ്പോൾ ആരും ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ തന്നെ. സാംസ്കാരിക സാമൂഹിക മനുഷ്യാവകാശ കുപ്പായമണിഞ്ഞവരുടെ സ്ത്രീ വിരുദ്ധപ്രവർത്തനങ്ങൾ ഷോക്കിങ് ആണ്. ഒരാൾ മോണോഗമസ് ആണോ പോളിഗമസ് ആണോ എന്നതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല. പക്ഷെ സ്ത്രീകളെ പ്രേത്യേകിച്ചും ദളിത് സ്ത്രീകളെ കബളിപ്പിച്ചു റിലേഷൻഷിപ്പിൽ നിർത്തുകയും ചൂഷണം ചെയ്യുകയും ചെയ്യുക എന്നത് നിശബ്ദയായി നോക്കി നിൽക്കാൻ ആവില്ല.
ഇത്തരക്കാരുടെ നിരയിലേക്ക് വിളയോടി ശിവൻകുട്ടി എന്ന ആളുടെ പേര് കൂടി കണ്ടത് ഞെട്ടലോടെ ആണ്. ഒപ്പം താസിച്ചിരുന്ന സ്ത്രീകൾ വിവരിച്ച സംഭവങ്ങൾ കേട്ടിട്ട് യാതൊന്നും പ്രതികരിക്കാതെ ഇരിക്കാനും ആവുന്നില്ല. ലിബറൽ സ്പേസ് എന്നത് സംരക്ഷിക്കാൻ വേണ്ടി ഇത്തരം അനീതികൾ മൂടി വെക്കണം എന്ന വാദത്തോട് യോജിക്കാനും ആവില്ല.
ഒപ്പം നിന്ന സ്ത്രീയെ മറ്റുള്ളവർക്ക് മുൻപിൽ മാനസിക രോഗി ആയി ചിത്രീകരിയ്ക്കുന്ന ഫ്യൂടൽ മാടമ്പി ആയി സുഹൃത്തായി നിങ്ങളെ കാണേണ്ടി വന്നതിൽ ദുഃഖം ഉണ്ട്. നിങ്ങൾ കെണിയിൽ പ്പെടുത്തിയിട്ടുള്ള സ്ത്രീകളെ സാമ്പത്തിക മായും ചൂഷണം ചെയ്തിരുന്നു എന്ന് അറിയുമ്പോൾ ഇത്ര കാലവും മനസ്സിലാക്കിയിരുന്ന ലാളിത്യം ഒരു മറആയിരുന്നു എന്ന് ഞാൻ സംശയിക്കുന്നു.
നിങ്ങൾ കൈവശം വെച്ചിരിക്കുന്ന വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചു കൊടുക്കാനുള്ള മാന്യതയെങ്കിലും. സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തി ഒപ്പം നിന്ന സ്ത്രീയുടെ മകനെ കാണിക്കുമെന്ന് ഭീഷണിപെടുത്താൻ മാത്രം താങ്കൾ അധ:പതിച്ചു എന്ന് എനിക്ക് ഇനിയും വിശ്വസിക്കാൻ ആയിട്ടില്ല. (ഇര ആയ സ്ത്രീ വെളിപ്പെടുത്തിയത് )എന്റെ കൂടപ്പിറപ്പുകളുടെ വേദന കണ്ടില്ല എന്ന് നടിക്കാൻ ആവാത്തത് കൊണ്ട് കൂടി ആണ് ഞാൻ ഈ പോസ്റ്റ് ഷെയർ ചെയ്യുന്നത് ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്
ഈ പോസ്റ്റിനെ തുടർന്ന് വലിയ ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. കനകദുർഗ നിങ്ങളുടെ അടുത്ത സുഹൃത്തല്ലേ, ഇത് നിങ്ങൾക്ക് അവരുടെ വിവാഹത്തിന് മുമ്പ് വെളിപ്പെടുത്താമായിരുന്നില്ലേ എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. നേരത്തെ കവിയും എഴുത്തുകാരനുമായ സിവിക്ക് ചന്ദ്രന് നേരെ നടന്ന മീടുവിനെക്കുറിച്ചും ബിന്ദു അമ്മിണി പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























