മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റതായാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘം മന്ത്രിയെ സന്ദര്‍ശിച്ചു. എം.ആര്‍.ഐ സ്‌കാനിംഗ് നടത്തണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ട്രെയിനില്‍ പോകേണ്ടിയിരുന്ന മന്ത്രി യാത്ര റദ്ദാക്കി. തുടര്‍ന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐ.സിയുവിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha
























